ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാം

Published : Oct 03, 2018, 12:39 PM ISTUpdated : Oct 03, 2018, 12:41 PM IST
ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാം

Synopsis

പ്രമേഹരോഗികള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ്‌ ഭക്ഷണങ്ങള്‍. ഭക്ഷണം ശ്രദ്ധിച്ച്‌ കഴിച്ചാല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അഞ്ച്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാം.

പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. 

അമിതഭാരം, അമിതവിശപ്പ് ,ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, അകാരമായ ക്ഷീണം , അലസത ,ഭാരം കുറച്ചിൽ മുതലായവയാണ് പ്രധാന പ്രമേഹ രോഗ ലക്ഷണങ്ങൾ .കൂടാതെ കാഴ്ച മങ്ങൽ, ചൊറിച്ചിൽ മുറിവുകൾ ഉണങ്ങുവാന്‍ ഉള്ള കാലതാമസം എന്നിവയും പ്രമേഹ രോഗ ലക്ഷണങ്ങൾ ആകാം. എന്നാൽ ഒരു രോഗ ലക്ഷണങ്ങൾ ഇല്ലാതെയും യാദ്രിശ്ചികമായി മാത്രം രോഗം കണ്ടു പിടിക്കപെടുന്ന രോഗികളും കുറവല്ല. പ്രമേഹരോഗികള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ്‌ ഭക്ഷണങ്ങള്‍. ഭക്ഷണം ശ്രദ്ധിച്ച്‌ കഴിച്ചാല്‍ പ്രമേഹം ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അഞ്ച്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാനാകും. 

1. പഴവർ​ഗങ്ങൾ പരമാവധി കഴിക്കാന്‍ ശ്രമിക്കുക. പഴം,ബദാം, മാതളം,ആപ്പിള്‍ ,ഓറഞ്ച്‌ പോലുള്ളവ ദിവസവും കഴിക്കാന്‍ ശ്രമിക്കുക. 

2. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മുമ്പ്‌ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.അരി ആഹാരം കഴിക്കാതിരിക്കുക.പ്രമേഹരോഗികള്‍ ഉച്ചയ്‌ക്ക്‌ പറ്റുമെങ്കില്‍ ഒരു കപ്പ്‌ ബട്ടര്‍ മില്‍ക്ക്‌ കുടിക്കാന്‍ ശ്രമിക്കുക. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ്‌ ബട്ടര്‍ മില്‍ക്ക്‌. 

3.നാല്‌ മണിക്ക്‌ സാധിക്കുമെങ്കില്‍ അല്‍പ്പം കപ്പലണ്ടി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിനുകള്‍,മിനറല്‍സ്‌,അമിനോ ആസിഡ്‌ എന്നിവ ധാരാളം അടങ്ങിയതാണ്‌ കപ്പണ്ടി. മറ്റ്‌ എണ്ണ പലഹാരങ്ങളൊന്നും തന്നെ കഴിക്കാതിരിക്കുക.രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ കപ്പലണ്ടി ഏറെ നല്ലതാണ്‌. 

4.പ്രമേഹരോഗികള്‍ മധുരം പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്‌സ്‌,ഐസ്‌ ക്രീം, പോലുള്ള പൂര്‍ണമായും ഒഴിവാക്കുക.അത്‌ പോലെ തന്നെ ചായ,കാപ്പി എന്നിവ പൂര്‍ണമായും ഒഴിവാക്കുക. 

5. പ്രമേഹരോഗികള്‍ ദിവസവും നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ വ്യായാമം.ദിവസവും രാവിലെയും വൈകിട്ടും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വ്യായാമം ചെയ്യുന്നത്‌ ഏറെ നല്ലതാണ്‌. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം