
രാവിലെ എഴുന്നേറ്റാൽ സ്ഥിരം കുടിക്കുന്നത് ഒന്നെങ്കിൽ ചായ അതും അല്ലെങ്കിൽ കോഫി. ചായയോ കോഫിയോ കുടിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് കുരുമുളക് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു നുള്ള് കുരുമുളക് പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല.
കുരുമുളകിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കും. ശരീരത്തിലെ ടോക്‌സിനുകളാണ് പലപ്പോഴും ക്യാന്‍സര്‍ അടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. അതുകൊണ്ടു തന്നെ കുരുമുളകിട്ട വെള്ളം കുടിച്ചാല്‍ ടോക്സിനുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാം.
പനി , ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ അകറ്റാൻ നല്ലൊരു മരുന്നാണ് കുരുമുളക് വെള്ളം. ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും വെറും വയറ്റിൽ കുരുമുളക് വെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാനും ഏറ്റവും നല്ലതാണ് കുരുമുളക് വെള്ളം. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam