
ദിവസവും മാമ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. വിറ്റാമിൻ സി, എ, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾ ദിവസവും മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ മാമ്പഴത്തിന് കഴിവുണ്ട്. ധാരാളം ആന്റിഒാക്സിഡന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാമ്പഴം കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് ക്യാൻസർ എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കും.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ മാമ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ ചര്‍മ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. ഒരു ബൗള്‍ മാമ്പഴത്തില്‍ ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് മാമ്പഴം. കാഴ്ച്ചശക്തി വർധിപ്പിക്കാൻ ദിവസവും ഒാരോ മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.
വിളര്‍ച്ച തടയാൻ ഏറ്റവും നല്ലതാണ് മാമ്പഴം. കുട്ടികൾ ദിവസവും മാമ്പഴം ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. മാമ്പഴത്തിന്റെ ഫേഷ്യൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും. മാമ്പഴ ഫേഷ്യൽ ഏത് പ്രായക്കാർക്കും ഏത് കാലാവസ്ഥയിലും തൊലിക്ക് ഉണർവേകുന്നതോടൊപ്പം മുഖത്തെ ചുളിവുകൾ, പാടുകൾ, മുഖക്കുരു എന്നിവയും അകറ്റാൻ ഉത്തമമാണ്.
മാമ്പഴം തേൻ ഫേഷ്യൽ ഉണ്ടാക്കാം...
മാമ്പഴം( പേസ്റ്റ് രൂപത്തിൽ അരച്ചെടുത്തത്) 1/2 കപ്പ്
തേൻ 1 ടീസ്പൂൺ
ഗോതമ്പ് പൊടി 2 ടീസ്പൂൺ
പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത മാമ്പഴവും തേനും ഗോതമ്പ് പൊടിയും ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 20 മിനിറ്റ് മുഖത്തിട്ട് ഉണങ്ങിയ ശേഷം തണുത്ത വെള്ളമോ ചെറുചൂടുവെള്ളമോ ഉപയോഗിച്ച് കഴുകുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു എന്നിവ മാറാൻ ഈ ഫേഷ്യൽ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam