മുടി തഴച്ച് വളരാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

By Web TeamFirst Published Nov 4, 2018, 5:54 PM IST
Highlights

മുടി ആരോ​ഗ്യത്തോടെ വളരാൻ ദിവസവും നല്ല ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. പ്രോട്ടീനുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാന ഘടകമാണ് കെരാറ്റിൻ. കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാൻ ഇടയാക്കും. 

ബലവും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്.  തല എപ്പോഴും വൃത്തിയായിരുന്നാൽ മാത്രമേ മുടി ആരോ​ഗ്യത്തോടെ വളരുകയുള്ളൂ. മുടി തഴച്ച് വളരാൻ പോഷക​ഗുണങ്ങളുള്ള ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക.  മുടിയുടെ വളർച്ചക്കും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാന ഘടകമാണ് കെരാറ്റിൻ. 

കെരാറ്റിന്റെ കുറവ് മുടി പെട്ടെന്ന് പൊട്ടാൻ ഇടയാക്കും. ചെറുപയർ, കടല, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാൽ, വെണ്ണ എന്നിവ ധാരാളം കഴിക്കുക. മുടി തഴച്ച് വളരുന്നതിന് പ്രധാനമാണ് മീൻ. മുടിക്കും ശരീരത്തിനും മീൻ എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം നല്ലത്. മുടിക്ക് ബലം കിട്ടുന്നതിന് പ്രധാനമായി വേണ്ട ഒന്നാണ് വിറ്റാമിൻ. വിറ്റമിൻ, എ, ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നൽകും. 

മുടി ആരോ​ഗ്യത്തോടെ വളരാൻ ദിവസവും മുട്ട കഴിക്കുന്നത് ഉത്തമമാണ്.  മുട്ടയുടെ മഞ്ഞക്കരു മുടി കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ആരോഗ്യമുള്ള മുടിക്ക് ഇരുമ്പ് അത്യാവശ്യമാണ്. മുടിയിഴകൾക്ക് ആവശ്യമായ പ്രാണവായു നൽകുന്നത് ഇരുമ്പാണ്. ഇതിന്റെ കുറവ് മുടി വരണ്ട് കൊഴിഞ്ഞുപോവാൻ ഇടയാക്കും. മുടി പെട്ടെന്ന് പൊട്ടാനും കാരണമാകും. ദിവസവും ഒരു ​ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ​ഗുണം ചെയ്യും. ദിവസവും ബദാം ഷേക്കായോ അല്ലാതെയോ കഴിക്കുന്നത് മുടികൊഴിച്ചിൽ മാറ്റാൻ സഹായിക്കും. 


 

click me!