അമിതമായി ടിവി കാണുന്ന കുട്ടികളില്‍ ഈ രോഗം വരുമെന്ന് പഠനം

By Web TeamFirst Published Nov 3, 2018, 11:42 PM IST
Highlights

ടെലിവിഷന് മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളുടെ കണ്ണിനും ആരോഗ്യത്തിനും നല്ലതല്ല എന്ന് നമ്മുക്ക് അറിയാം. 

 

കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ മാതാപിതാക്കള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. ടെലിവിഷന് മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് കുട്ടികളുടെ കണ്ണിനും ആരോഗ്യത്തിനും നല്ലതല്ല എന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുമാത്രമല്ല, മറ്റ് ചില പ്രശ്നങ്ങള്‍ കൂടിയുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

അമിതമായി ടെലിവിഷന് മുന്നില്‍ ഇരിക്കുന്ന കുട്ടികളിലും ഫോണില്‍ ഗെയിം കളിക്കുന്ന കുട്ടികളിലും വിഷാദം ഉണ്ടാകാനുളള സാധ്യത ഉണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. കാലിഫോര്‍ണിയയിലെ സാന്‍ ഡിഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ദിവസവും ഒരു മണിക്കൂറിലധികം സമയം ടിവി കാണുകയും സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുകയും ചെയ്യുന്ന കുട്ടികളില്‍ പെട്ടെന്ന് ദേഷ്യം വരാനും വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. 

ടിവി സ്ക്രീനും ഫോണ്‍ സ്ക്രീനും അധികം നേരം ഉപയോഗിക്കുന്നവരില്‍ പെട്ടെന്ന് ദേഷ്യം വരുന്ന പോലെ  തന്നെ സന്തോഷവും  ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല എന്നും പഠനം സൂചിപ്പിക്കുന്നു. അതോടൊപ്പം ഇത്തരം കുട്ടികളില്‍ പഠിക്കാനുളള താല്‍പര്യമോ പുതിയ കാര്യങ്ങളെ കുറിച്ച് അറിയാനോ ആഗ്രഹം കാണില്ല. ഇത് അവരുടെ സർഗാത്മകതയും ഭാവനാശേഷിയും വരെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

click me!