പതിവായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിച്ചാൽ?

Published : Feb 03, 2019, 07:10 PM ISTUpdated : Feb 03, 2019, 07:21 PM IST
പതിവായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിച്ചാൽ?

Synopsis

ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്‌ മരണത്തിനുപോലും കാരണമായേക്കാമെന്ന് അമേരിക്കയിലെ ലോവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. 

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. രണ്ട് ദിവസം കഴിക്കാതിരിക്കും. മൂന്നാമത്തെ ദിവസം മുതൽ കഴിച്ച് തുടങ്ങും. ഇതാണല്ലോ എല്ലാവരും ചെയ്യുന്നത്. പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാകും എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാവുക. ഫ്രൈഡ് വിഭവങ്ങൾ പതിവായി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവ പിടിപെടാമെന്ന് മുമ്പ് നടത്തിയ പഠനങ്ങൾ പറയുന്നു. 

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്‌ മരണത്തിനുപോലും കാരണമായേക്കാമെന്ന് അമേരിക്കയിലെ ലോവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  50 നും 79 നുമിടയില്‍ പ്രായമുള്ള 106,966 സ്ത്രീകളിൽ 1993 മുതല്‍ 98 വരെയായിരുന്നു പഠനം. 

ഈ  കാലയളവില്‍ 31,588  പേര്‍ മരണത്തിനു കീഴടങ്ങി. ഇതില്‍ 9,320 പേർ ഹൃദ്രോഗം മൂലവും 8,358 പേര്‍ കാന്‍സര്‍ മൂലവും 13,880 പേര്‍ മറ്റു കാരണങ്ങള്‍ മൂലവുമായിരുന്നു മരിച്ചത്. ഇതില്‍ മിക്കവരും ഫ്രൈ ചെയ്ത ആഹാരം ധാരാളം കഴിച്ചിരുന്നവരാണ്. ഇവര്‍ക്കു മുന്‍പു നല്‍കിയിരുന്ന ചോദ്യാവലിയിലെ ഉത്തരങ്ങള്‍ പ്രകാരം അവരുടെ ഡയറ്റ് ശീലങ്ങളെ ഗവേഷകര്‍ ഫ്രൈ ചെയ്ത ചിക്കന്‍ കഴിച്ചിരുന്നവര്‍, ഫ്രൈഡ് മത്സ്യം, സാൻഡ്‌വിച്ച്, ഷെല്‍ ഫിഷ്‌ എന്നിവ കഴിച്ചിരുന്നവർ, ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ഫ്രൈ എന്നിവ കഴിച്ചിരുന്നവര്‍ എന്നിങ്ങനെ വിഭജിച്ചിരുന്നു.

 ദിവസം ഒരുനേരമെങ്കിലും ഫ്രൈ ചെയ്ത ആഹാരം കഴിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള മരണത്തിനു സാധ്യത  8 % കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നു. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക. വയറ്റില്‍ പെപ്റ്റിക് അള്‍സര്‍ ഉണ്ടാകാനും വറുത്ത ഭക്ഷണങ്ങള്‍ കാരണമാകാം. പൈലോറി എന്ന ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുമ്പോൾ അസിഡിറ്റി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം