മുടി മിനുസമുള്ളതാകണോ; ഈ പായ്ക്കുകൾ ഉപയോ​ഗിച്ചാൽ മതി

By Web DeskFirst Published Jul 17, 2018, 8:38 AM IST
Highlights
  • മുടി മിനുസമുള്ളതാക്കാൻ ഏറ്റവും നല്ലതാണ് കറ്റാർവാഴയും മുട്ടയും.

മിനുസമുള്ള മുടി എല്ലാവരും ആ​ഗ്രഹിക്കുന്ന ഒന്നാണ്. മുടിയെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മുടിയുടെ വളർച്ചയും. താരൻ അകറ്റി വീട്ടിലെ ചില പൊടിക്കെെകളിലൂടെ മുടിയെ കൂടുതൽ തിളക്കമുള്ളതാക്കാൻ സാധിക്കും. മുടി വളരാനും താരൻ അകറ്റാനും ഏറ്റവും നല്ലതാണ് കറ്റാർ വാഴ. ആരോ​ഗ്യകരമായ മുടി വളരുന്നതിനും മുടിയെ കൂടുതല്‍ സുഗമവും മൃദുവായിത്തീര്‍ക്കുന്ന ചെയ്യുന്ന എന്‍സൈമുകള്‍ അടങ്ങിയിരിക്കുന്ന ഒന്നാണ് കറ്റാർ വാഴ. ഷോപ്പുകളിൽ കറ്റാർ വാഴ ജെല്ലുകൾ ധാരാളമുണ്ട്. 

എന്നാൽ അത്തരം ജെല്ലുകൾ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. കെമിക്കലുകൾ അടങ്ങിയ ജെല്ലുകളാണ് വിപണികളിലുള്ളത്.കറ്റാര്‍ വാഴയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കെരാറ്റിന്‍ ആണ് നമ്മുടെ മുടിയുടെ നിര്‍മ്മാണത്തില്‍ ഭൂരിഭാഗവും ഉണ്ടാക്കുന്ന പ്രോട്ടീന്‍. കറ്റാര്‍വാഴ ഉപയോഗിച്ച് വീട്ടില്‍ തന്നെ ജെല്‍ നിര്‍മ്മിച്ച് മുടിയില്‍ പുരട്ടാം. ശേഷം 30 മിനിറ്റ് നേരം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. മുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് മുട്ട. 

താരൻ അകറ്റാനും മുടിയിലെ അകാലനര മാറാനും മുട്ട ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും മുട്ടയുടെ പായ്ക്ക് മുടിയിൽ ഇടുന്നത് നല്ലതാണ്. മുട്ടയുടെ പായ്ക്ക് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. ഒരു മുട്ട, ഒരു ടീസ്പൂൺ തേൻ, 1 ടീസ്പൂൺ ക്രീം, 1 ടീസ്പൂൺ ഒലിവ് എണ്ണ ഇത്രയും ചേർത്താണ് മുട്ട പായ്ക്ക് ഉണ്ടാക്കുന്നത്. തേന്‍, ക്രീം, ഒലിവ് ഓയില്‍ എന്നിവ ഓരോ ടീസ്പൂണ്‍ ചേര്‍ക്കുക.

 പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടാം. ശേഷം തണുത്ത വെള്ളത്തിൽ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടിയെ ആരോ​ഗ്യത്തോടെ വളർത്താനാകും. ഇടക്കിടെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റുക തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനായി ഇടക്കിടെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റുന്നത് വളരെ നല്ലതാണ്. 

എപ്പോഴും ഒരേ ഹെയര്‍ സ്‌റ്റൈല്‍ പിന്തുടരുന്നതും മുടിയില്‍ ഇറുക്കമുള്ള ഹെയര്‍ ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും മുടി കൊഴിയാന്‍ കാരണമാകും. തുടര്‍ച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത് മുടികൊഴിച്ചില്‍ ഉണ്ടാക്കുന്നു തുടര്‍ച്ചയായി ഒരു ഷാംപു മാത്രം ഉപയോഗിക്കുന്നത് തലയോട്ടിയുടെ പ്രതിരോധ ശേഷിയെ മോശമായി ബാധിക്കും. ഇത് താരന്‍, മുടി കൊഴിച്ചില്‍ എന്നിവക്ക് കാരണമാകുന്നു. 
 

click me!