ഉറക്കം കുറഞ്ഞാല്‍ ഹൃദയത്തിന് പ്രശ്‌നം; കൂടിയാലോ?

Published : Jan 27, 2019, 07:21 PM IST
ഉറക്കം കുറഞ്ഞാല്‍ ഹൃദയത്തിന് പ്രശ്‌നം; കൂടിയാലോ?

Synopsis

രാത്രിയില്‍ ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നതാണ് ആരോഗ്യപരമായ ജീവിതത്തിന്റെ അടിസ്ഥാനം. ഇതല്ലാത്ത പക്ഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായേക്കാം. ഉറക്കം കൂടിയാലോ?

ഒരു മനുഷ്യന്‍ ദിവസത്തില്‍ നിര്‍ബന്ധമായും വിശ്രമിക്കേണ്ട കുറച്ച് സമയമുണ്ട്. ആ സമയത്ത് വിശ്രമം ലഭിച്ചില്ലെങ്കില്‍ അത് അയാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ ഭക്ഷണത്തെക്കാള്‍ പ്രധാനമാണ് ഉറക്കമെന്ന് ഒരു നിമിഷത്തേക്കെങ്കിലും തോന്നുന്നതില്‍ തെറ്റില്ല. 

നമുക്കറിയാം രാത്രിയില്‍ ഏറ്റവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നതാണ് ആരോഗ്യപരമായ ജീവിതത്തിന്റെ അടിസ്ഥാനം. ഇതല്ലാത്ത പക്ഷം രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനങ്ങള്‍ വരാനും, രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റങ്ങള്‍ സംഭവിക്കാനും ക്രമേണ ഇതെല്ലാം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ട്. 

എന്നാല്‍ ഉറക്കം കൂടിയാല്‍ എന്താണ് സംഭവിക്കുക? ഈ വിഷയത്തില്‍ വിശദമായ പഠനം നടത്തിയിരിക്കുകയാണ് മാഡ്രിഡിലെ 'സി.എന്‍.ഐ.സി' എന്ന ഗേവഷണകേന്ദ്രത്തില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. എട്ട് മണിക്കൂറിലധികം ഉറങ്ങിയാലും അത് ഹൃദയത്തെ മോശമായി ബാധിക്കുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് സ്ത്രീകളുടെ കാര്യത്തിലാണ് കൂടുതല്‍ സാധ്യതയോടെ നില്‍ക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

അതായത് എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ധമനികളിലും ധമനികള്‍ക്ക് പുറത്തും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുമത്രേ. സ്വാഭാവികമായും ഇത് സുഗമമായ രക്തയോട്ടത്തെ ബാധിക്കുന്നു. അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. 

ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെയുള്ള ഉറക്കമാണ് ആരോഗ്യമുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ആവശ്യമായത്. ഇത് കുറയുന്നതും കൂടുന്നതുമെല്ലാം ശരീരത്തെ മോശമായാണ് ബാധിക്കുക. അതോടൊപ്പം തന്നെ ആഴത്തിലുള്ള ഉറക്കം, ഉറപ്പുവരുത്തുകയും വേണം. ഇടയ്ക്കിടെ ഉണരുന്ന ഉറക്കത്തെ ആഴത്തിലുള്ള ഉറക്കമായി കണക്കാക്കാനാവില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ