വ്യായാമം തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുമെന്ന് പഠനം

By Web TeamFirst Published Dec 26, 2018, 3:17 PM IST
Highlights

ദിവസവും 35 മിനിറ്റ് നടന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയിൽ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കോശങ്ങളെ ശക്തിപ്പെടുത്തുകയും ടെന്‍ഷന്‍ കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു.

നിങ്ങൾ വ്യായാമം ചെയ്യുന്ന വ്യക്തിയാണോ. എങ്കിൽ എത്ര മണിക്കൂർ വ്യായാമം ചെയ്യാറുണ്ട്. ആരോ​ഗ്യമുള്ള ശരീരത്തിന് വളരെ അത്യാവശ്യമായി വേണ്ട കാര്യങ്ങളിലൊന്നാണ് വ്യായാമം. യോ​ഗ, നടത്തം, ഓട്ടം, നീന്തൽ ഇങ്ങനെ ഏത് തരം വ്യായാമം ചെയ്യുന്നതും ശരീരത്തെ ആരോ​ഗ്യത്തോടെ സൂക്ഷിക്കാൻ സഹായിക്കും. ദിവസവും 35 മിനിറ്റ് നടന്നാൽ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താമെന്ന് പഠനം. ആഴ്ച്ചയിൽ മൂന്ന് ദിവസം സൈക്ലിംഗ് ചെയ്യുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു.   

പ്രായമേറുമ്പോള്‍ തലച്ചോർ ചുരുങ്ങാം. കൃത്യമായി വ്യായാമം ചെയ്യുമ്പോള്‍ തലച്ചോറിലെ ഓര്‍മ്മകോശമായ ഹിപ്പോക്യാപസിന്‍റെ അളവ് വർധിക്കുന്നതാണ് ഇതിന് കാരണം. വ്യായാമം തലച്ചോറിലേക്കുള്ള രക്തയോട്ടം കൂട്ടുകയും കോശങ്ങളെ ശക്തിപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. തലച്ചോറിനെ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങൾ അകറ്റാനും വ്യായാമം സഹായിക്കുമെന്ന് ​ഗവേഷകനായ ജെയിംസ് ബ്ലൂമെന്റൽ പറയുന്നു.

ജേണൽ ന്യൂറോളജി എന്ന മാ​ഗസിനിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദവും ഹൃ​ദയ സംബന്ധമായ അസുഖങ്ങളുമുള്ള 160 ചെറുപ്പക്കാരിലാണ് പഠനം നടത്തിയത്. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് , ഓർമശക്തി കുറഞ്ഞു വരിക, തീരുമാനങ്ങളെടുക്കാനുള്ള പ്രയാസം  ഇത്തരം പ്രശ്നങ്ങളും പഠനത്തിൽ പങ്കെടുത്ത ചെറുപ്പക്കാരിൽ കാണാമായിരുന്നുവെന്ന് ​ ​ഗവേഷകൻ ജെയിംസ് പറയുന്നു. ഉപ്പും മധുരം അടങ്ങിയ ഭക്ഷണങ്ങളും നിയന്ത്രിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കാനാകുമെന്ന് പഠനത്തിൽ പറയുന്നു. 


 

click me!