ഈ കമ്പനിയില്‍ എല്ലാ ദിവസവും ബോസിനെ ചുംബിക്കണം!

Web Desk |  
Published : Oct 13, 2016, 03:33 PM ISTUpdated : Oct 04, 2018, 06:10 PM IST
ഈ കമ്പനിയില്‍ എല്ലാ ദിവസവും ബോസിനെ ചുംബിക്കണം!

Synopsis

ചൈനയിലെ ഒരു കമ്പനിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞുനില്‍ക്കുന്നത്. ഈ കമ്പനിയിലെ വനിതാ ജീവനക്കാര്‍ എല്ലാ ദിവസവും ജോലി തുടങ്ങുന്നതിന് മുമ്പ് ബോസിനെ ചുംബിക്കണമത്രെ. ചുംബനം ചുണ്ടില്‍ത്തന്നെ വേണമെന്നാണ് ബോസിന്റെ നിര്‍ബന്ധം. ബീജിങ് ആസ്ഥാനമായുള്ള കമ്പനിയുടെ ടോങ്ഷൂ ജില്ലയിലെ ശാഖയിലാണ് സംഭവം. രാവിലെ ഒമ്പത് മണിക്ക് ജോലിക്ക് എത്തുന്ന വനിതാ ജീവനക്കാര്‍ വരിയായി നില്‍ക്കണം. ഒമ്പതരയ്‌ക്ക് ജോലി തുടങ്ങുന്നതിന് മുമ്പ്, ഓഫീസ് മേലാധികാരിയായ ആള്‍ക്ക് ചുംബനം നല്‍കാനാണ് ഈ വരിനില്‍ക്കല്‍. ജീവനക്കാരും ബോസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ടിയാണ് ഈ ചുംബന കലാപരിപാടിയെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. വെള്ളവും മല്‍സ്യവും തമ്മിലുള്ള ബന്ധം പോലെ ഇത് കൂടുതല്‍ ദൃഢമാക്കാന്‍ സഹായിക്കുമെന്ന് ബോസും പറയുന്നു. മികച്ച തൊഴില്‍ സംസ്‌ക്കാരം കൈവരിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്ന് ബോസ് അവകാശപ്പെടുന്നു. ചൈനയിലെ പല കമ്പനികളിലും ഈ ചുംബന ഏര്‍പ്പാട് നടക്കുന്നതായാണ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ സോഹു റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഷാങ്ഹായിയിലെ ഒരു കമ്പനിയില്‍ ജോലിക്ക് പ്രവേശിക്കാനെത്തിയ രണ്ടു സ്‌ത്രീകള്‍, ഈ ചുംബന വ്യവസ്ഥ അംഗീകരിക്കാനാകാതെ അപ്പോള്‍ തന്നെ രാജിവെച്ച് പോയതായും റിപ്പോര്‍ട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചർമ്മസംരക്ഷണത്തിലെ 'അബദ്ധങ്ങൾ': നിങ്ങൾ വിശ്വസിച്ചിരിക്കുന്ന ഈ കാര്യങ്ങൾ സത്യമാണോ?
ദഹനാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആറ് ആയുർവേദ പ്രതിവിധികൾ