
ലോകത്തെ ഏറ്റവും ലൈംഗികാകർഷണമുള്ള സ്ത്രീ ആരാണ്? ഈ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ഏപ്രിൽ ലക്കം എഫ്എച്ച്എം ഇന്ത്യ മാസിക പുറത്തിറങ്ങിയിരിക്കുന്നത്. എഫ്എച്ച്എം ഇന്ത്യ നടത്തിയ അഭിപ്രായ സർവ്വേയിലൂടെയാണ് ലോകത്തെ ഏറ്റവും സെക്സിയായ സ്ത്രീയെ തെരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡിലെ പുതിയ തരംഗമായ ജാക്വലിൻ ഫെർണാണ്ടസ് ആണ് എഫ്എച്ച്എം ഇന്ത്യ മാസിക വോട്ടെടുപ്പിൽ ഒന്നാമതെത്തിയത്. ഇത്തവണത്തെ എഫ്എച്ച്എം ഇന്ത്യ മാസികയുടെ കവർചിത്രവും ജാക്വിലിന്റേതാണ്. മർഡർ 2, റേസ് 2, ഡിഷ്യൂം, കിക്ക് എന്നീ സിനിമകളിലൂടെയാണ് ജാക്വിലിൻ ഫെർണാണ്ടസ് ആരാധകരുടെ മനസിൽ ഇടംനേടിയത്. ഇനി സിദ്ധാർത്ഥ മൽഹോത്രയുടെ റീലോഡ് എന്ന ചിത്രത്തിലാണ് ജാക്വിലിൻ അഭിനയിക്കുന്നത്. വരുൺ ധവാന്റെ ജുഡ്വാ 2 എന്ന ചിത്രത്തിലും അവർ അഭിനയിക്കുന്നുണ്ട്.
ശ്രീലങ്കൻ വംശജയായ ജാക്വിലിൻ സിഡ്നി സർവ്വകലാശാലയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. മിസ് ശ്രീലങ്ക പുരസ്ക്കാരം നേടിയിട്ടുള്ള ജാക്വിലിൻ 2011ൽ മർഡർ 2ൽ അഭിനയിച്ചുകൊണ്ടാണ് ബോളിവുഡിൽ ശ്രദ്ധേയയാകുന്നത്. പിന്നീട് ഹൌസ്ഫുൾ 2 എന്ന ചിത്രത്തിൽ ഗ്ലാമർ റോളിൽ തിളങ്ങിയതോടെ ആരാധകരുടെ ഇഷ്ടതാരമായി അവർ മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam