അഞ്ച് തരം തലവേദനകളും അവയുടെ ലക്ഷണങ്ങളും...

Published : Sep 22, 2018, 06:24 PM IST
അഞ്ച് തരം തലവേദനകളും അവയുടെ ലക്ഷണങ്ങളും...

Synopsis

മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. ഇത് അധികവും കൗമാരക്കാരിലും യുവാക്കളിലുമാണ് കണ്ടുവരാറ്. ഇടയ്ക്കിടെ വന്നുപോകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം  

തലവേദന, സാധാരണഗതിയില്‍ ഒരസുഖമായി പോലും നമ്മള്‍ പലപ്പോഴും കണക്കാക്കാറില്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങാവുന്ന പല തരത്തിലുള്ള തലവേദനകളുണ്ട്. പ്രധാനപ്പെട്ട അഞ്ച് തരത്തിലുള്ള തലവേദനകളേതെല്ലാമെന്ന് നോക്കാം...

ഒന്ന്...

സൈനസ് തലവേദനയാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. കവിളെല്ലുകളിലും മൂക്കിന്റെ പാലത്തിലുമെല്ലാം ശക്തിയായ വേദന അനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ചെവിയടയുകയും ചെറിയ പനിയും മൂക്കടപ്പും, മുഖത്ത് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്നതും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്. 

രണ്ട്...

മാനസിക സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നും തലവേദനയുണ്ടാകാം. ഇത് അധികവും കൗമാരക്കാരിലും യുവാക്കളിലുമാണ് കണ്ടുവരാറ്. ഇടയ്ക്കിടെ വന്നുപോകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം. ചെറിയ രീതിയില്‍ വന്ന് പിന്നീട് ശക്തിപ്പെടുന്ന തരം വേദനയാണിതില്‍ അനുഭവപ്പെടുക. 

മൂന്ന്...

ക്ലസ്റ്റര്‍ ഹെഡേക്ക് അഥവാ, കണ്ണിന് ചുറ്റുമായി കറങ്ങുന്ന തരത്തിലുള്ള തലവേദനയാണ് മറ്റൊന്ന്. കണ്ണുകള്‍ക്ക് ചുറ്റും ഏറെ നേരം നീണ്ടുനില്‍ക്കുന്ന വിങ്ങലനുഭവപ്പെടുന്നതാണ് ഇതിന്റെ ലക്ഷണം. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത് വന്നേക്കാം. 15 മിനുറ്റ് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വേദന നീണ്ടുനിന്നേക്കാം. 

നാല്...

ഹോര്‍മോണുകളില്‍ വരുന്ന വ്യതിയാനങ്ങളും തലവേദനയ്ക്ക് കാരണമാകാം. ഇത് സാധാരണഗതിയില്‍ സ്ത്രീകളിലാണ് കണ്ടുവരാറ്. ആര്‍ത്തവ വിരാമത്തോടടുപ്പിച്ചുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് വഴിവയ്ക്കുന്നത്. 

അഞ്ച്...

മൈഗ്രേയ്‌നാണ് മറ്റൊരു തരത്തിലുള്ള തലവേദന. താരതമ്യേന കാഠിന്യം കൂടിയ തരം വേദനയാണ് ഇിതല്‍ അനുഭവപ്പെടാറ്. നാല് മണിക്കൂര്‍ മുതല്‍ 3 ദിവസങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാകാം ഇതില്‍ അനുഭവപ്പെടുന്നത്. വിശപ്പില്ലായ്മ, ദഹനപ്രശ്‌നം, ഛര്‍ദ്ദി, ക്ഷീണം, കാഴ്ച മങ്ങുന്നത് - തുടങ്ങിയവയെല്ലാം മൈഗ്രേയ്‌ന്റെ ലക്ഷണങ്ങളാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ