
പാദങ്ങൾ നിങ്ങളുടെ സൗന്ദര്യത്തിന്‍റെ പ്രതിഫലനമാണ്. അവ ശുചിയായി ഇരിക്കുന്നത് നിങ്ങളെ മൊത്തത്തിൽ അഴകുള്ളവരാക്കുന്നു. എന്നാൽ അശ്രദ്ധകാരണം അവ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി മാറുന്നു. പലരും പാദസംരക്ഷണത്തിനായി സ്പായിലേക്കും മറ്റും ഒാടുന്നവരാണ്. എന്നാൽ ഇവ സ്വന്തം വീട്ടിൽ ലളിതമായി ചെയ്യാവുന്നതാണ്.
സ്വാഭാവികമായ ചേരുവൾ ഉപയോഗിച്ച് പാദങ്ങൾ എപ്പോഴും ശുചിത്വമുള്ളതും അഴകുള്ളതുമാക്കി നിലനിർത്താം. ഇവയിൽ പലതും നിങ്ങളുടെ അടുക്കളയിൽ നിന്നും സൂപ്പർമാർക്കറ്റുകളിൽ നിന്നു കുറഞ്ഞ വിലയിൽ ലഭിക്കുന്നവയുമാണ്. അത്തരം ചില വസ്തുക്കൾ:
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള ലളിതമായ വഴിയാണ്. മുട്ടപ്പൊട്ടിച്ച് മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂർ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടി ചേർക്കുക. ശേഷം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി കാൽപാദം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലിൽ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത് മിനിറ്റിന് ശേഷം ഇവ കഴുകി കളയാം. ആഴ്ചയിൽ ഇത് മുന്ന് തവണ ആവർത്തിക്കുക. രാത്രിയിലും പകലിലും ഇത് ചെയ്യാം.
മൂത്തുപഴുത്ത ഒന്നുവീതം ഏത്തപ്പഴവും വെണ്ണപ്പഴവുമാണ് ഇതിന് ആവശ്യം. മൂപ്പെത്താത്ത പഴം ഇതിനായി ഉപയോഗിക്കരുത്. അവയിലെ ആസിഡ് സാന്നിധ്യം കാരണം വിപരീത ഫലമുണ്ടാക്കും. ഏത്തപ്പഴം ചെറുകഷ്ണങ്ങളാക്കി മിശ്രിതമാക്കുക. ഇതിലേക്ക് വെണ്ണപ്പഴത്തിന്‍റെ പകുതി ചേർക്കുക. ഇവ രണ്ടും നന്നായി കൂട്ടിച്ചേർക്കുക. മുറുക്കം കുറക്കാൻ അൽപ്പം വെള്ളം ചേർക്കുക. മിശ്രിതം പതയുന്ന രൂപത്തിലാക്കുക. പത്ത് മിനിറ്റ് സൂക്ഷിച്ച ശേഷം കാലിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം നന്നായി കഴുകി കളയുക. രാത്രിയിൽ ഇത് രണ്ടാഴ്ച തുടരുക.
പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ വീതം വാസലീനും വെളിച്ചെണ്ണയും ചേർക്കുക. നന്നായി കൂട്ടിച്ചേർത്ത ശേഷം നന്നായി കുഴമ്പ് രൂപത്തിലാക്കുക. ഉപയോഗിക്കുന്നതിന് മുമ്പായി തണുത്ത സ്ഥലത്ത് അടച്ചുസൂക്ഷിക്കുക. കാലിൽ എല്ലാദിവസവും ഉപയോഗിക്കുക. രണ്ടാഴ്ച ഇത് തുടരുക. കുളിക്കുന്നതിന് മുമ്പും ഉറങ്ങാൻ പോകുന്നതിന് മുമ്പും ഇവ ഉപയോഗിക്കാം.
തേൻ ഇൗർപ്പം നിലനിർത്തുന്ന അണുനാശിനി കൂടിയാണ്. തേൻ രോഗശമന ഒൗഷധവും മികച്ച ചർമത്തിനുള്ള ഉപാധിയുമാണ്. ഒരു കപ്പ് തേൻ ഒരു ബക്കറ്റ് ഇളം ചൂട് വെള്ളത്തിൽ ചേര്‍ക്കുക. നിങ്ങളുടെ കാലുകൾ അതിൽ 20 മിനിറ്റ് മുക്കിവെക്കുക. സ്പോഞ്ച് ഉപയോഗിച്ച് കാൽ ശുചിയാക്കുകയും ചെയ്യുക. ഉറങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും ഇത് ആവർത്തിക്കുക. ചുരുങ്ങിയത് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ചെയ്യാൻ ശ്രമിക്കുക.
ഒാട്സ് പൊടി പാദം മൃദുവാക്കാൻ ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് കാലിന്‍റെ പ്രതലത്തിലെ വിടവുകൾ നികത്താം. ഒലിവ് ഒായിൽ ഉപയോഗിക്കുന്നതും നിങ്ങളുടെ കാലിനെ അഴകുള്ളതാക്കും. രണ്ട് ടേബിൾ സ്പൂൺ ഒാട്സ് പൊടിയും ഒരു സ്പൂൺ ഒലിവ് ഒായിലും ചേർത്ത് മിശ്രിതമാക്കുക. ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ ആണെങ്കിൽ ഏതാനും തുള്ളി ഒലിവ് ഒായിൽ കൂടി ചേർക്കുക. പാദത്തിൽ മുഴുവനായും ഇത് പുരട്ടുക. പരുക്കനായി തേച്ചുപിടിപ്പിക്കരുത്. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഒരു മാസത്തിനിടെ ഇടക്കിടെ ആവർത്തിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam