
പ്രായം ഏറെയായിട്ടും കാഴ്ചയില്‍ പ്രായം ഒട്ടുമില്ലാത്തവരുടെ കഥ ഏറെകേട്ടിട്ടുണ്ട്, എന്നാല്‍ ഇവിടെ ഇതല്ല സംഭവം പ്രായം ഇരുപത്തിയെട്ട്.. പക്ഷെ കണ്ടാൽ എൺപതുകാരി..! കാലിഫോർണിയ സ്വദേശിനിയായ ബെഥനി ഉഗാർറ്റ എന്ന യുവതിക്കാണ് ഈ അപൂർവമായ രോഗം ബാധിച്ചിരിക്കുന്നത്. പതിനഞ്ച് വയസുള്ളപ്പോൾ മുതലാണ് ഇവരിൽ ഈ ആരോഗ്യ പ്രശ്നം ആരംഭിച്ചത്. ത്വക്ക് ചുക്കിചുളിഞ്ഞ് തലമുടി കൊഴിഞ്ഞ് വാർധക്യം കടന്നാക്രമിച്ചതിനു തുല്യമായ അവസ്ഥ.
"ഇറിറ്റബിൾ ബൗവൽ സിൻഡ്രം' എന്നാണ് ഇവർ അഭിമുഖീകരിക്കുന്ന അവസ്ഥയുടെ പേര്. കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവ് ഇല്ലാതാകുകയാണ് ഈ അവസ്ഥ മൂലമുണ്ടാകുക. എന്തെങ്കിലം കഴിച്ചാൽ ഛർദ്ദിക്കും. അതോടെ ശരീരം ശോഷിക്കാൻ ആരംഭിച്ചു. ശരീരം എല്ലും തോലുമായി. തുടർന്ന് ചെയ്തുകൊണ്ടിരുന്ന ജോലി രാജിവയ്ക്കുവാൻ ഇവർ നിർബന്ധിതയായി. ആലോചിച്ച കല്യാണം വരെ മുടങ്ങി.
ഇരുപത്തിയഞ്ചു വയസായപ്പോഴേക്കും മാനസികമായി ഏകദേശം മരിച്ച അവസ്ഥയായിരുന്നു ബഥനി. പക്ഷേ ഇവരെ പരിചരിച്ച ഡോക്ടറുടെ പിന്തുണയോടെ മാനസിക ശക്തി നേടിയെടുക്കുന്നതിന് ഇവർക്ക് സാധിച്ചു. പ്രത്യേകം തയാറാക്കിയ ഭക്ഷണമാണ് ഇവരുടെ ആരോഗ്യം നിലനിർത്തുന്നത്. വ്യായാമം ചെയ്യാൻ പറ്റില്ലെങ്കിലും അതിനു പകരം ഇവർ തെരഞ്ഞടുത്തത് മെഡിറ്റേഷനായിരുന്നു. മാത്രമല്ല ലിൽസി എന്നു പേരിട്ടിരിക്കുന്ന ഫുഡ് ബ്ലോഗും ഇവർ ആരംഭിച്ചു.
തെരഞ്ഞടുത്ത ഭക്ഷണങ്ങൾ മാത്രമാമാണ് ബെഥനി കഴിക്കുന്നത്. കട്ടിയേറിയ പച്ചക്കറികൾ ഇവർ തൊട്ടുപോലും നോക്കാറില്ല. മരണം മുന്പിൽ കണ്ട് ജീവിക്കുന്ന നിരവധിയാളുകൾക്ക് പ്രചോദനമായി മാറുകയാണ് ബെഥനി. ഇൻസ്റ്റഗ്രാമിൽ ഇവർക്ക് ധാരാളം ഫോളോവേഴ്സ് ഇപ്പോഴുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam