പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ 10 ഭക്ഷണങ്ങൾ

Published : Sep 09, 2018, 12:51 PM ISTUpdated : Sep 10, 2018, 03:29 AM IST
പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ 10 ഭക്ഷണങ്ങൾ

Synopsis

പുരുഷന്മാരിൽ ‌വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് വന്ധ്യത. ശരിയായ ഭക്ഷണം കഴിക്കാത്തതാണ് വന്ധ്യത പ്രശ്നത്തിന് പ്രധാനകാരണം. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാര്‍ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

തിരക്ക് പിടിച്ച ജീവിതരീതിയില്‍ കണ്ട് വരുന്ന ഒന്നാണ് വന്ധ്യത. പുരുഷന്മാരിൽ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് വന്ധ്യത. ശരിയായ ഭക്ഷണം കഴിക്കാത്തതാണ് വന്ധ്യത പ്രശ്നത്തിന് പ്രധാനകാരണം. പല തരത്തിലുള്ള ലെെം​ഗിക പ്രശ്നങ്ങളാണ് ഇന്ന് പുരുഷന്മാർ നേരിട്ട് കൊണ്ടിരിക്കുന്നത്. ക്യത്യമായ ഭക്ഷണം കഴിച്ചാൽ വന്ധ്യത പ്രശ്നം അകറ്റാനാകും. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്മാര്‍ നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പറ്റിയാണ് താഴേ പറയുന്നത്. 

 1. ലെെം​ഗിക ശക്തി കൂട്ടുന്നതില്‍ ഏലയ്ക്കയുടെ പങ്ക് ചെറുതല്ല. പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏലയ്ക്ക ​ഗുണം ചെയ്യും. ചായയുടെ കൂടെയോ വെള്ളത്തിന്റെ കൂടെയോ ഏലയ്ക്ക ചതച്ചിട്ട് കുടിക്കുന്നത് നല്ലതാണ്.

2. പുരുഷന്മാര്‍ നിര്‍ബന്ധമായും ഓയ്‌സ്‌റ്റേഴ്‌സ് കഴിക്കാന്‍ ശ്രമിക്കുക. ഓയ്‌സ്‌റ്റേഴ്‌സില്‍ ഉയര്‍ന്ന അളവില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

3. പുരുഷന്മാരില്‍ ലെെം​ഗികശക്തി കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ് മത്തന്‍ കുരു. മത്തന്‍ കുരുവില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബീജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ ടെസ്റ്റോസ്റ്റിറോണ്‍ അളവും വര്‍ദ്ധിക്കുന്നു.

4. പുരുഷന്മാര്‍ നട്സ് കഴിക്കാന്‍ ശ്രമിക്കുക. കാരണം നട്സ് ദിവസവും കഴിക്കുന്നത് വന്ധ്യത മാറി ആരോഗ്യമുള്ള ബീജോത്പാദനത്തിന് സഹായിക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.

5. പുരുഷന്മാര്‍ ബ്രോക്കോളി സ്ഥിരമായി ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല പുരുഷന്റെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്.

6.മാക്ക വേരുകള്‍ പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിക്കണം. മാക്ക വേരുകള്‍ ലൈംഗിക ശക്തിയും വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ലെെം​ഗികശക്തി കൂട്ടാന്‍ മാത്രമല്ല പ്രതിരോധശക്തി കൂട്ടാനും മക്ക വേരുകള്‍ ​സഹായിക്കും.

7. ചുവന്ന മുളക് കഴിക്കുന്നതും ലെെം​ഗിക ശക്തി കൂട്ടാനും ബീജത്തിന്റെ എണ്ണം വര്‍ദ്ധിക്കാനും സഹായിക്കുന്നു. രക്തയോട്ടം കൂട്ടാനും ചുവന്ന മുളക് ​നല്ലതാണ്.

8. പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വെളുത്തുള്ളി. ലൈംഗിക അവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. വെളുത്തുള്ളി പാലിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഇത് ചുട്ടു തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം സെക്‌സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. വെളുത്തുളളി നുറുക്കി തേനിലിട്ടു വച്ച് ഇതില്‍ നിന്നും ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കാം.

9. പുരുഷന്മാർ നിർബന്ധമായും കഴിക്കേണ്ട ഒന്നാണ് ഉലുവ. ഉദ്ധാരണ , ശീഘ്രസ്ഖലനം പല പുരുഷന്മാരേയും അലട്ടുന്ന ഒന്നാണ്.ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് ഉലുവ. ഉലുവയം കല്‍ക്കണ്ടവും പാലില്‍ കലര്‍ത്തിയത് ഏറെ നല്ലതാണ്. പാലിലിച്ചു തിളപ്പിച്ച് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഗുണം നല്‍കും. ഉലുവ വായിലിട്ടു കടിച്ചു ചവയ്ക്കുന്നതും നല്ലതുന്നെയാണ്.പല ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിയ്ക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഉലുവ സഹായിക്കും.

10.  ഈന്തപ്പഴം പുരുഷ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതി ദത്ത ഒറ്റമൂലിയാണ്. പുരുഷ പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന ഒരു വഴിയാണ് ഈന്തപ്പഴം. ഇത് തലേന്ന് രാത്രി ആട്ടിന്‍ പാലില്‍ ഇട്ടു കുതിര്‍ത്തി രാവിലെ ഈ പാലില്‍ ചേര്‍ത്തരച്ചു കഴിക്കുന്നത് ഗുണം ചെയ്യും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം