
ഉറക്കമില്ലായ്മ പലരേയും അലട്ടാറുണ്ട്. ഉറക്കം നഷ്ടപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. ദിവസം മൊത്തം ഉന്മേഷത്തോടെ ഇരിക്കാന്‍ നല്ല ഉറക്കം അനിവാര്യമാണ്. എന്നാല്‍ മൂന്ന് പേരില്‍ ഒരാള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉത്കണ്ഠയാണ് ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണം.
ചില ഭക്ഷണ ശീലങ്ങളിലൂടെ ഉറക്കത്തെ നമുക്ക് തിരിച്ചുപിടക്കാന്‍ കഴിയും. കഴിക്കുന്ന ഭക്ഷണത്തില്‍ തൈര്, മീന്‍, പഴം, മുട്ട, തേന്‍, നട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കത്തെ സഹായിക്കും. ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം ഇവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ ഉറക്കമില്ലായമക്ക് പരിഹാരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam