
ആരോഗ്യത്തിനു വളരെ നല്ലതാണു തൈര്. എന്നാല്‍ രാത്രിയില്‍ തൈരും മോരും കഴിക്കുന്നതു ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തില്‍ ചൂടു വര്‍ധിപ്പിക്കുന്നതോടൊപ്പം അസിഡിറ്റിക്കും കാരണമാകും. ചുമ, കഫം, ജലദോഷം എന്നിവയ്ക്ക് കാരണമാകും.
ആപ്പിള്‍ ഉപയോഗിക്കുന്നതു വളരെ ഗുണകരമാണ്. എന്നാല്‍ രാത്രികാലത്ത്അത്താഴത്തിനു ശേഷം ആപ്പിള്‍ കഴിക്കുന്നത് ഏറെ ദോഷം ചെയ്യും. ആപ്പിളിലെ ഓര്‍ഗാനിക് ആസിഡ് ധാരാളം അടങ്ങിട്ടുള്ളതിനാല്‍ ഇത് ആമാശയത്തിലെ അമ്ലം ഉയരാന്‍ ഇടയാക്കും.
രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് വാഴപ്പഴം കഴിക്കുന്നതും അത്ര ശരിയല്ല. ഇതു ചുമയ്ക്കും ജലദോഷത്തിനും കാരണമാകും. മാത്രമല്ല വയറ്റിലെ അസ്വസ്ഥതകളിലേയ്ക്കും ഇതു നയിക്കും. ഉറക്കവും നഷ്ടപ്പെടാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam