തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം

By Web TeamFirst Published Dec 25, 2018, 3:21 PM IST
Highlights

നിങ്ങൾ തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ. എങ്കിൽ നിർബന്ധമായും ചില ഭക്ഷണങ്ങൾ ഒഴിവാക്കണം. തടി കുറയ്ക്കാൻ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

തടി കുറയ്ക്കാൻ നിരവധി മാർ​ഗങ്ങളുണ്ട്. ഡയറ്റും വ്യായാമവും തന്നെയാണ് പ്രധാന മാർ​ഗങ്ങൾ. ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭക്ഷണം നിയന്ത്രിച്ചിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ഐസ്ക്രീം, കേക്ക്, ചോക്ലേറ്റ്, ബർ​ഗർ, പിസ്ത, സാൻവിച്ച് പോലുള്ള ഭക്ഷണത്തോട് ബെെ പറഞ്ഞ് പോഷക​ഗുണമുള്ള ഭക്ഷണത്തോട് ഹാലോ പറയാനാണ് പഠിക്കേണ്ടത്. തടി കുറയ്ക്കാൻ ചില ഭക്ഷണങ്ങളോട് നോ പറയേണ്ടി വരും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്നല്ലേ...

ഡയറ്റ് സോഡ...

ഡയറ്റ് സോഡ ശരീരത്തിന് അത്രനല്ലതല്ല എന്നതാണ് സത്യം. ഡയറ്റ് സോഡയിൽ ഉയര്‍ന്ന അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു.  കിഡ്‌നി നശിക്കാനും കിഡ്‌നി സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 

തൈര്....

തൈര് പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. തെെരിലെ കൊഴുപ്പ് വയറ്റിൽ അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്. 

പഴച്ചാറുകൾ...

പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിനു പകരം പഴങ്ങൾ ശീലമാക്കുന്നതാണ് അഭികാമ്യം. 

മദ്യം....

മദ്യപാനം ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് കാര്യം എല്ലാവർക്കും അറിയാം.  മദ്യം അമിതമായി കഴിക്കുന്നത് വിശപ്പ് വർധിപ്പിക്കാനും ഒപ്പം കഴിക്കുന്ന വറുത്തതും പൊരിച്ചതുമായ ഭക്ഷണം തടി കൂടാനും സഹായിക്കും. കൂടാതെ മദ്യപിക്കുന്തോറും കുടവയർ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

പാക്കറ്റ് ഫുഡുകൾ...

പാക്കറ്റ് ഫുഡുകൾ പൂർണമായും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാക്കറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് കൂടുതൽ ദോഷം ചെയ്യും. കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.  

സംസ്കരിച്ച ഇറച്ചി...

പ്രോസസ്ഡ് മീറ്റിൽ സോഡിയവും പൊണ്ണത്തടിക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ സംസ്കരിച്ച ഇറച്ചി  ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുകയേയുള്ളൂ. 


 

click me!