
കാറും ബെെക്കും ഉള്ളത് കൊണ്ട് തന്നെ പലർക്കും നടക്കാൻ മടിയാണ്. ഏറ്റവും നല്ലൊരു വ്യായാമമാണ് നടത്തം. രാവിലെയോ വെെകിട്ടോ 30 മിനിറ്റ് നടക്കാനായി മാറ്റിവയ്ക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. ദിവസവും നടക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പതിവായുള്ള നടത്തംകൊണ്ട് പകുതി അസുഖങ്ങള്‍ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്.
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി ബി.എം.ഐ ലെവല്‍ മെച്ചപ്പെടുകയും പേശികള്‍ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും.
അതായത് ശരീരത്തിലെ ഇന്‍സുലിന്റെ ശരിയായ ഉപയോഗം പഞ്ചസാരയുടെ അളവ് അനുയോജ്യമായ നിലയിലാക്കാന്‍ സഹായിക്കും. ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന തളര്‍ച്ചയും ക്ഷീണവും, മറ്റ് പ്രശ്‌നങ്ങളും കുറയ്ക്കാന്‍ നടത്തം കൊണ്ട് സാധിക്കും. മാനസിക സമ്മർദം നേരിടുന്നവരാണ് ഇന്ന് അധികവും. രാവിലെയോ വെെകിട്ടോ ദിവസവും നടക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും തുമ്മൽ, ജലദോഷം എന്നിവ വരാതിരിക്കാനും നടത്തം വളരെ ഗുണം ചെയ്യും.
നടക്കുന്നതിന്റെ ഗുണങ്ങൾ...
അമിതവണ്ണം കുറയ്ക്കാം.
ഹൃദയത്തെ സംരക്ഷിക്കാം.
പ്രമേഹം തടയാം.
നടുവേദന അകറ്റാം.
പ്രതിരോധശേഷി കൂട്ടാം.
കാലുകൾക്ക് ബലം കിട്ടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam