കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Published : Dec 14, 2018, 08:34 PM ISTUpdated : Dec 14, 2018, 08:43 PM IST
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Synopsis

ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് കുടവയർ. കുടവയർ കൂടാൻ പ്രധാനകാരണങ്ങളിലൊന്ന് തെറ്റായ ഭക്ഷണശീലമാണ്. പല കാരണങ്ങൾ കൊണ്ടാണ് കുടവയർ കൂടുന്നത്.

ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് കുടവയർ. പലകാരണങ്ങൾ കൊണ്ടാണ് കുടവയർ ഉണ്ടാവുന്നത്.  ഏറ്റവും കൂടുതല്‍ ഫാറ്റ് അടിയുന്ന സ്ഥലമാണ് അരക്കെട്ടിന് ചുറ്റുമുള്ള ഭാഗവും വയറും. ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും മെറ്റബോളിക് പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളുമാണ് ഇതിനു കാരണമായി പറയുന്നത്. കുടവയർ കൂടുന്നതോടെ പ്രമേഹം, രക്തസമ്മർദ്ദം, ക്യാൻസർ പോലുള്ള അസുഖങ്ങളാണ് പിടിപെടുക. കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഗ്രീക്ക് യോഗര്‍ട്ട് ...

  കുടവയർ കുറയ്ക്കാൻ വളരെ നല്ലതാണ് ഗ്രീക്ക് യോഗര്‍ട്ട്.  ആവശ്യത്തിന് പോഷക​ഗുണങ്ങൾ അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് കുടവയർ കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രോബയോട്ടിക്‌സ് ധാരാളം അടങ്ങിയതാണ് യോഗര്‍ട്ട്. ദഹനം സുഗമമാക്കാൻ സഹായിക്കുന്ന ബാക്ടീരിയകള്‍ ധാരാളം ഗ്രീക്ക് യോഗര്‍ട്ടിൽ അടങ്ങിയിട്ടുണ്ട്. 

ബ്രോക്കോളി ....

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . വയറിന് ചുറ്റും അടിഞ്ഞ് കൂടുന്ന ഫാറ്റ് കുറയ്ക്കാന്‍ ബ്രോക്കോളി നല്ലതാണ്. അതുപോലെ ഭാരം കുറയ്ക്കാന്‍ ഉദേശിക്കുന്നവര്‍ക്കും മികച്ചതാണ് ബ്രോക്കോളി. 

സാല്‍മണ്‍...

മത്സ്യങ്ങളില്‍ ഏറ്റവും കേമനാണ് സാല്‍മണ്‍. പ്രോട്ടീന്‍ കലവറ കൂടിയാണ് ഇവ. സാല്‍മണിൽ വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട് . കുടവയര്‍ കുറയ്ക്കാനും ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനും ഏറെ നല്ലതാണ് വൈറ്റമിന്‍ ഡി. ബെല്ലി ഫാറ്റ് സെല്ലുകള്‍ നശിപ്പിക്കാന്‍ വൈറ്റമിന്‍ ഡി സഹായകമാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ആൽമണ്ട്...

ആൽമണ്ടിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെ നല്ലതാണ് ആൽമണ്ട്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ദിവസവും രണ്ടോ മൂന്നോ ആൽമണ്ട് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

ഒാട്സ്....

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് ഒാട്സ്. ഒാട്സ് രാവിലെ പാലിൽ ചേർത്തോ അല്ലാതെയോ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ഒാട്സിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറെ സഹായിക്കും. 


            


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ