
പൊതുവെ തമാശകൾക്ക് പഞ്ഞമില്ലാത്ത സ്ഥലമാണ് കല്യാണ പന്തലും മണ്ഡപവുമൊക്കെ. താലികെട്ട് സമയത്തും മറ്റും വരനും വധുവിനും സംഭവിക്കുന്ന അബദ്ധങ്ങൾ തമാശക്കഥയായി വഴിമാറും. പലപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ടെൻഷൻ കാരണം അബദ്ധം സംഭവിച്ചുപോകും. ചിലപ്പോൾ വരന്റെയും വധുവിന്റെയും സുഹൃത്തുക്കൾ ചില തമാശ ഒപ്പിക്കാറുണ്ട്. ഏതായാലും ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കൂ.
കല്യാണത്തിന് കാഞ്ചീപുരം പട്ട് ഉപയോഗിക്കുന്നതിന് പിന്നിലെ കഥ!
നമ്മുടെ കേരളത്തിൽ ഹൈന്ദവ ആചാരപ്രകാരം നടന്ന ഒരു വിവാഹത്തിനിടെ സംഭവിച്ച തമാശകളാണ് അതിലുള്ളത്. വധുവിനെ അണിയിക്കാൻ വരന്റെ കൈയിൽ ഹാരം നൽകേണ്ടതിന് പകരം, അത് നേരിട്ട് വരന്റെ കഴുത്തിൽ അണിയിച്ചാണ് ബന്ധു ആദ്യ തമാശ സൃഷ്ടിച്ചത്. രണ്ടാമത്, താലികെട്ടിന് ശേഷം വധുവിനെയുംകൊണ്ട് വലംചുറ്റവെ വരന്റെ മുണ്ട് അഴിയുന്നതാണ്.
കണ്ടുനോക്കൂ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam