ഗര്‍ഭനിരോധനത്തിന് ഇഞ്ചി

Web Desk |  
Published : Dec 19, 2017, 02:43 PM ISTUpdated : Oct 05, 2018, 12:48 AM IST
ഗര്‍ഭനിരോധനത്തിന് ഇഞ്ചി

Synopsis

ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങളെയാണ് കൂടുതല്‍പ്പേരും ഇക്കാലത്ത് ആശ്രയിക്കുന്നത്. ഗര്‍ഭനിരോധന ഉറകള്‍ക്ക് പുറമെ ഗര്‍ഭനിരോധ ഗുളിക, കോപ്പര്‍ ടി തുടങ്ങിയ മാര്‍ഗങ്ങളാണ് മിക്കവരും സ്വീകരിക്കുന്നത്. എന്നാല്‍ നമ്മുടെ അടുക്കളയിലുള്ള ഇഞ്ച് ഗര്‍ഭനിരോധനത്തിന് ഫലപ്രദമായ ഒരു മാര്‍ഗമാണെന്ന കാര്യം എത്രപേര്‍ക്ക് അറിയാം. സെക്‌സിന് ശേഷം ഇഞ്ചി കഴിച്ചാല്‍ സ്ത്രീ ഗര്‍ഭംധരിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമത്രെ. ഇഞ്ചി കഴിക്കുമ്പോള്‍ ശരീരത്തിലെ ഊഷ്മാവ് വര്‍ദ്ധിക്കും. ശരീരഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ സ്ത്രീ ശരീരത്തിലേക്ക് എത്തുന്ന പുരുഷബീജങ്ങള്‍ നശിക്കാന്‍ ഇടയാകും. അതുകൊണ്ടുതന്നെയാണ് ഇഞ്ചി ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമായി വിലയിരുത്തപ്പെടുന്നത്. പണ്ടുകാലങ്ങളില്‍ നാട്ടുവൈദ്യന്‍മാര്‍ ഗര്‍ഭനിരോധനത്തിനായി ഇഞ്ച് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കാലത്ത് ആധുനികമാര്‍ഗങ്ങളുടെ പിന്നാലെയാണ് മിക്കവരും. അതുകൊണ്ടുതന്നെ, ഇഞ്ചിപോലെയുള്ള പ്രകൃതിദത്ത ഗര്‍ഭനിരോധനമാര്‍ങ്ങള്‍ പലര്‍ക്കും അറിയില്ല. ഇഞ്ചിയെ കൂടാതെ കറുകപ്പട്ടയും ഫലപ്രദമായ ഒരു ഗര്‍ഭനിരോധന മാര്‍ഗമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഇക്കാര്യങ്ങൾ സ്തനാർബുദ സാധ്യത കൂട്ടുന്നു
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ