ദിവസവും രാവിലെ ഇഞ്ചി ടീ കുടിച്ചാൽ

First Published Jul 25, 2018, 7:40 AM IST
Highlights
  • അൾസറിനെ അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി ടീ.

അൾസർ ഇപ്പോൾ മിക്കവർക്കും വലിയ പ്രശ്നമാണ്.  ഭക്ഷണ രീതികളും ജീവിതശൈലിയും കൊണ്ട് ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് അൾസർ.

തുടക്കത്തിലെ അൾസറിനെ തിരിച്ചറിഞ്ഞാൽ ഇല്ലാതാക്കാൻ സാധിക്കും. ഛർദ്ദി,വയറുവേദന , നെഞ്ചിലെ എരിച്ചില്‍ ഇവയാണ് അൾസറിന്റെ പ്രധാനലക്ഷണങ്ങൾ. അൾസർ ഉള്ളവർ ചില ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം. പ്രോസസ് ചെയ്തതോ സൂക്ഷിക്കപ്പെട്ടതോ ആയ ഭക്ഷണങ്ങള്‍, ഡയറി ഉല്‍പ്പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍ ,കഫീന്‍, 
ചുവന്ന മാംസം എന്നിവ നിർബന്ധമായും ഒഴിവാക്കണം. അൾസറിനെ അകറ്റാൻ ഏറ്റവും നല്ലതാണ് വെളുത്തുള്ളി. ദിവസവും ഒരു വെളുത്തുള്ളി കഴിക്കുന്നത് അൾസർ തടയാനും പ്രമേഹത്തെ ഇല്ലാതാക്കാനും സഹായിക്കും.

അല്ലെങ്കിൽ സലാഡുകളിലും ഭക്ഷണ വിഭവങ്ങളിൽ വെളുത്തുള്ളി ധാരാളം ചേർക്കാം. അൾസറിനെ തടയാൻ ഏറ്റവും നല്ലതാണ് ഇഞ്ചി ടീ. ഇഞ്ചി ടീ ഉണ്ടാക്കേണ്ടത് എങ്ങനെയാണെന്നല്ലേ. ഒരു കപ്പ് വെള്ളത്തില്‍ ഇഞ്ചിയും തേയിലും ചേര്‍ത്ത് തിളപ്പിക്കുക ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കുക തേന്‍ ചേര്‍ത്ത് ഉടനെ ഈ മിശ്രിതം കുടിക്കണം.

 ഇഞ്ചി ടീ ദിവസവും കഴിക്കുന്നത് വയറ്റിലെ അള്‍സറിനെ പൂര്‍ണ്ണമായും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ട് ഇത് പ്രവര്‍ത്തിക്കുന്നു വയറ്റിലെ അള്‍സര്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഇല്ലാതെയാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. അൾസർ തടയാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ. അൽപം തേനും മഞ്ഞളും ഒരുമിച്ച് ചേർത്ത് ദിവസവും രാവിലെ കഴിക്കുന്നത് അൾസർ അകറ്റാൻ സഹായിക്കും. 

click me!