പുരുഷന്മാരിലെ വന്ധ്യത: ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

First Published Jul 25, 2018, 7:37 AM IST
Highlights
  • അയഞ്ഞ അടിവസ്ത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിക്കുക.
  • പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്.

വന്ധ്യതാ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് വർദ്ധിച്ച് വരികയാണ്. വന്ധ്യത സ്ത്രീയ്ക്കും പുരുഷനുമുണ്ടാകാം. പുരുഷന്മാരില്‍ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. ലൈംഗികശേഷിക്കുറവ് മുതല്‍ ആരോഗ്യകരമായ ബീജങ്ങളുടെ കുറവു വരെ ഇതില്‍ കാരണങ്ങളുണ്ട്. പാരമ്പര്യം മുതല്‍ സ്‌ട്രെസ് വരെ വന്ധ്യതയ്ക്ക് കാരണങ്ങളാണ്. വൃഷണങ്ങളില്‍ ചൂടു കൂടുന്നത് പുരുഷവന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. ഇത് ബീജോല്‍പാദത്തെ ബാധിയ്ക്കും. ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യും.

അയഞ്ഞ അടിവസ്ത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് വൃഷണങ്ങളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. പുരുഷവന്ധ്യത ഒഴിവാക്കാനും സഹായിക്കും. എപ്പോഴും കോട്ടന്‍ അടിവസ്ത്രങ്ങള്‍ തന്നെ ഉപയോഗിക്കുക. ഹോർമോൺ സംബന്ധമായ ചില പ്രശ്‌നങ്ങള്‍ പുരുഷലൈംഗിക ശേഷിയെ തകരാറിലാക്കാറുണ്ട്. 

ടെസ്റ്റോസ്റ്റിറോണ് ഉല്പാദനം കുറയുന്നത് ഒരു കാരണമാണ്. ഹോർമോൺ പ്രശ്നമാണ് ലൈംഗികശേഷിക്കുറവിന് കാരണമെങ്കിൽ ചികിത്സയിലൂടെ പരിഹാരം തേടാം. ഹോർമോൺ കുത്തിവയ്പാണ് ഒരു മാർഗ്ഗം. പ്രമേഹവും പുരുഷന്മാരിൽ ലൈംഗിക ശേഷിക്കുറവ് വരുത്താറുണ്ട്. പങ്കാളിയുമായി ആരോഗ്യകരമായ മാനസിക ബന്ധമുണ്ടാകേണ്ടതും ലൈംഗികതക്ക് അത്യവശ്യമായ ഒരു കാര്യമാണ്. മാനസിക അടുപ്പം കുറയുന്നതും ലൈംഗികതയ്ക്കു തടസം നില്‍ക്കാറുണ്ട്. 


ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വന്ധ്യത ഒഴിവാക്കാനാകും:

1. സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. 
ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും. 

2.  പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ് . പുകവലി ശീലം മാറ്റിയെടുക്കുക.

3. സെക്സിനു മുൻപ് മദ്യപിക്കുന്നത് സെക്സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലർക്കുമുണ്ട്.എന്നാൽ മദ്യം തലച്ചോറിനെ തളർത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

4. ടെൻഷനും സ്ട്രെസും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

5. അമിതവണ്ണവും പുരുഷവന്ധ്യതയും ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഒഴിവാക്കുക. 

6. മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗികപ്രശ്‌നങ്ങള്‍ വരുന്നതായി കണ്ടുവരുന്നുണ്ട്. മയക്കുമരുന്ന് നാഡികളെ തളര്‍ത്തും. രക്തപ്രവാഹം കുറയ്ക്കും.

7. മസില്‍ വളര്‍ത്താന്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ ലൈംഗികപ്രശ്‌നങ്ങളും വന്ധ്യതയും ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നുമുണ്ട്.


 

click me!