സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കൂ

Published : Oct 20, 2018, 03:13 PM IST
സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കൂ

Synopsis

 മുഖത്തെ കുരുക്കൾ മാറാനും മുഖസംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുപയർ പൊടി.  കുട്ടികള്‍ക്കു  സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണു ചെറുപയര്‍ പൊടി.ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. 

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നലതാണ് ചെറുപയര്‍ പൊടി. മഞ്ഞൾ പൊടി, കടലമാവ് പോലെ തന്നെ ഏറെ നല്ലതാണ് ചെറുപയര്‍ പൊടിയും. ചെറുപയര്‍ പൊടി തലയിലും താളിയായി ഉപയോഗിക്കാം. മുഖത്തെ കുരുക്കൾ മാറാനും മുഖസംരക്ഷണത്തിനും ഏറെ നല്ലതാണ് ചെറുപയർ പൊടി. പണ്ടത്തെ സ്ത്രീകൾ സൗന്ദര്യസംരക്ഷണത്തിനായി പ്രധാനമായി ഉപയോ​ഗിച്ചിരുന്നത്  ചെറുപയർ പൊടിയായിരുന്നു. കുട്ടികള്‍ക്കു  സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണു ചെറുപയര്‍ പൊടി.

ചെറുപയര്‍ പൊടിക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഉള്ളിലേക്കിറങ്ങി ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ചര്‍മ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുന്നു. ചര്‍മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നതു കൊണ്ടു തന്നെ കോശങ്ങള്‍ക്ക് ഇറുക്കം നല്‍കാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതും ചുളിവുകള്‍ വീഴുന്നതും തടയാനും ഇത് സഹായിക്കുന്നു. സോപ്പിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണിത്.തൈരും സൗന്ദര്യ സംരക്ഷണ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ഇതിലെ വിവിധ പോഷകങ്ങള്‍ പല തരത്തിലും ചര്‍മത്തിന് ഗുണം ചെയ്യുകയും ചെയ്യും. തൈര് കാല്‍സ്യം സമ്പുഷ്ടമാണ്. പ്രോട്ടീന്‍ ധാരാളമുണ്ട്. 

പല വൈറ്റമിനുകളും അടങ്ങിയതുമാണ്. തേനും ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ ഒന്നാണ്. വൈറ്റമിനുകള്‍ ധാരാളം ഇതിലും അടങ്ങിയിട്ടുമുണ്ട്.തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നല്ലൊരു ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ചര്‍മത്തിലെ കരുവാളിപ്പിനും കറുത്ത കുത്തുകള്‍ക്കുമെല്ലാമുള്ള നല്ലൊരു മരുന്നാണ്. ചര്‍മത്തിന് വെളുപ്പു നല്‍കാനും ഇത് അത്യുത്തമമാണ്. തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി  മുഖത്തു തേച്ചാല്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ‌

 മുഖത്തിന് നിറം വയ്ക്കാനുള്ള സ്വാഭാവിക വഴിയാണ് ചെറുപയര്‍, തൈരു ഫേസ് പായ്ക്ക്. തൈരിലെ ലാക്ടിക് ആസിഡ് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണം നല്‍കുന്ന ഒന്നാണ്. ഇതു വഴി ചര്‍മത്തിനു നിറം നല്‍കും. ചെറുപയര്‍ പൊടിയും ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ചെറുപയര്‍ പൊടിയും തൈരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാനുള്ള സ്വാഭാവിക വഴിയാണ്.

 മുഖത്തെ പിഗ്മെന്റേഷനുള്ള നല്ലൊരു പരിഹാരമാണ് ചെറുപയര്‍ പൊടിയും തൈരും.  ഇതു മുഖത്തെ കുത്തുകളുടെ നിറം കുറച്ചു കൊണ്ടു വരും. തൈര് ഇത്തരം പിഗ്മെന്റേഷനുളള നല്ലൊരു പരിഹാരമാണ്. തൈരും ചെറുപയര്‍ പൊടിയും കലരുമ്പോൾ ഇരട്ടി ഗുണം നല്‍കും. വരണ്ട ചർമ്മം ഇല്ലാതാക്കാൻ ഏറ്റവും നല്ല മാർ​ഗമാണ് ചെറുപയർ. ചെറുപയര്‍ പൊടി, തൈരും അൽപം നാരങ്ങ നീരും ചേർത്ത് മുഖത്തിടുന്നത്  വരണ്ട ചർമ്മം അകറ്റാൻ സഹായിക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ
കുട്ടികളിൽ പൊള്ളലേറ്റാൽ ആദ്യം ചെയ്യേണ്ട നാല് കാര്യങ്ങൾ