ഉയരം കൂടും സ്വഭാവികമായി; ഇൗ വഴി പിന്തുടർന്നാൽ

Published : Sep 27, 2017, 03:31 AM ISTUpdated : Oct 05, 2018, 01:18 AM IST
ഉയരം കൂടും സ്വഭാവികമായി; ഇൗ വഴി പിന്തുടർന്നാൽ

Synopsis

ഉയരക്കുറവ്​ സ്​കൂൾ പഠനകാലയളവിൽ നിങ്ങൾക്ക്​ അനുഗ്രഹമാകും. വരിയിലും ക്ലാസിലും ഉയരക്കുറവ്​ നിങ്ങളെ മുന്നിൽ എത്തിച്ചുകാണും. ആൾക്കൂട്ടത്തിനിടയിൽ പലപ്പോഴും മുന്നിലേക്ക്​ കയറിനിൽക്കാനും നിങ്ങൾക്ക്​ ഉയരക്കുറവ്​ സഹായിച്ചിട്ടുണ്ടാകും.  എന്നാൽ വളർച്ചക്കൊപ്പം ഉയരവും വർധിക്കേണ്ടത്​ അനിവാര്യമാണ്​. ഉയരക്കൂടുതലിന്​ വേണ്ടി ഉയർന്ന ഹീൽ ഉള്ള പാദരക്ഷ ധരിക്കുന്നവരെ കാണാറുണ്ട്​. ഇത്​ എത്രമാത്രം ദോഷകരമാണെന്ന്​ പറയേണ്ടതില്ല.

ഇക്കാര്യത്തിൽ ആദ്യം മനസിലാക്കേണ്ടത്, വളർച്ച നിലക്കുന്ന ഒരു പ്രത്യേക പ്രായം മനുഷ്യനില്ല എന്നതാണ്​. സ്വഭാവികമായി ഉയരം കൂടാനുള്ള വഴികൾ ഉണ്ട്​. ഉയരക്കുറവ്​ പലപ്പോഴും അനാരോഗ്യകരമായ അവസ്​ഥയായി കണക്കാക്കാറുണ്ട്​. വ്യായാമവും ഭക്ഷണക്രമവും മികച്ച ആരോഗ്യശീലങ്ങളും ഉയരം സ്വാഭാവികമായി കൂടുന്നതിന്​ വഴിവെക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം...

പ്രാതൽ ഒഴിവാക്കുന്നത്​ ഉയരക്കുറവിന്​ വഴിവെക്കും. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത്​ അവസാനിപ്പിക്കണം. മികച്ച ശരീരപോഷണത്തിന്​ സ്​ഥിരമായി പ്രാതൽ ഒഴിവാക്കുന്നത്​ തടസമാണ്​. ഇത്​ പതിയെ നിങ്ങളെ കുള്ളനാക്കി നിലനിർത്തും.


മദ്യപാനം, പുകവലി, ലഹരി വസ്​തുക്കളുടെ ഉപയോഗം എന്നിവ ശരീര വളർച്ച തടയുന്നവയാണ്​. ഇത്​ ശരീരത്തിന്‍റെ പോഷണം ചോർത്തിക്കളയുകയും നിങ്ങളുടെ വളർച്ചയെ തടയുകയും ചെയ്യും. അമിതമായ കാപ്പി കുടി പോലും ഉയരക്കുറവിനിടയാക്കും.


ആരോഗ്യകരമായ ഭക്ഷണത്തിൽ ആവശ്യമായ ധാതുക്കൾ, വിറ്റാമിൻ, കാർബോഹൈഡ്രേറ്റ്​, അവശ്യം വേണ്ട കൊഴുപ്പ്​ എന്നിവ അടങ്ങിയിരിക്കും. കൃത്യവും സന്തുലിതവുമായ ഭക്ഷണം നിങ്ങളുടെ വളർച്ചയെ സഹായിക്കും. ശരീരത്തി​ന്‍റെ പോഷണത്തിന്​ ആവശ്യമായ അധിക ഭക്ഷ്യവസ്​തുക്കളും ഇതിന്​ പുറമെ ആകാവുന്നതാണ്​.


നിങ്ങളുടെ ഇരുത്തവും നിൽപ്പും ഉയരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്​. ശരീരത്തി​ന്‍റെ മികച്ച അംഗവിന്യാസം ആറ്​ ഇഞ്ച്​ വരെ ഉയരക്കൂടുതലിന്​ സഹായിക്കും. എപ്പോഴും നിവർന്ന്​ ഇരിക്കാനും നിൽക്കാനും ​ശ്രമിക്കുക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
വീട്ടിൽ റോസ്മേരി ചെടി വളർത്തുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ അറിയാം