എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം. ആവശ്യത്തിന് കാൽസ്യം കഴിക്കുന്നത് അസ്ഥികൾ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
അസ്ഥികളുടെയും പേശികളുടെയും ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് കാൽസ്യം. ആവശ്യത്തിന് കാൽസ്യം കഴിക്കുന്നത് അസ്ഥികൾ ശക്തവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് സഹായിക്കുന്നു.
ഓറഞ്ച് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയ പോഷകങ്ങൾ ഓറഞ്ചിൽ അടങ്ങിയിരിക്കുന്നു. കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ മറ്റ് ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ശക്തമായ അസ്ഥികൾക്കും ഓസ്റ്റിയോപൊറോസിസ് തടയുന്നതിനും നിർണായകമാണ്.
വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ കിവിപ്പഴത്തിൽ അടങ്ങിയിരിക്കുന്നു
കിവി കഴിക്കുന്നതും ശരീരത്തിന് നല്ലതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകള്‍ ശക്തിപ്പെടുത്താനും സഹായിക്കും.
പാലുൽപ്പന്നങ്ങൾ അസ്ഥികൾക്ക് ഗുണം ചെയ്യുന്നു
പാലുൽപ്പന്നങ്ങൾ പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും ഉറവിടമാണ്. പ്രത്യേകിച്ച് പാലും തൈരും പോലുള്ള പാലുൽപ്പന്നങ്ങൾ ശരീരത്തിന്, പ്രത്യേകിച്ച് അസ്ഥികൾക്ക് ഗുണം ചെയ്യുന്നു.
സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്
സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ബദാം പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്.
നട്‌സ് പൊതുവെ വിവിധ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ബദാം പ്രോട്ടീനിന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ്. ഇവ അസ്ഥികളുടെയും പേശികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു.
മുട്ടയിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്
മുട്ടയിൽ പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ചിയ സീഡ് ഫ്ളാക്സ് സീഡ് എന്നിവയിൽ കാൽസ്യം കൂടുതലാണ്.
ചിയ സീഡ് ഫ്ളാക്സ് സീഡ് എന്നിവയിൽ കാൽസ്യം കൂടുതലാണ്. കൂടാതെ, ഇത് അസ്ഥികൾക്കും പൊതുവായ ആരോഗ്യത്തിനും നല്ല പ്രോട്ടീനുകളും സുപ്രധാന ഫാറ്റി ആസിഡുകളും നൽകുന്നു. ചിയ സീഡിൽ അടങ്ങിയിരിക്കുന്ന ബോറോൺ എന്ന ധാതു അസ്ഥികളുടെ വളർച്ചയെ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

