ആണുങ്ങള്‍ക്കും ആര്‍ത്തവവിരാമം ഉണ്ടാകുമോ?

By Web DeskFirst Published Jan 13, 2018, 9:32 PM IST
Highlights

ആണുങ്ങള്‍ക്കും ആര്‍ത്തവവിരാമാമം ഉണ്ടാകുമോ? ഇതൊരു പുതിയ ചോദ്യാമാകാം. എന്നാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകളിലെ മെനോപോസിന് സമാനമായി ഒരു പ്രതിഭാസം ഉണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനെ അന്ത്രോപോസ് (Andropause) എന്നാണ് വിളിക്കുന്നത്‌. 

45 വയസ്സിനു ശേഷം സ്ത്രീകളില്‍ ആര്‍ത്തവം നിലയ്ക്കുന്ന അവസ്ഥയെയാണ് ആര്‍ത്തവവിരാമം അഥവാ മെനോപോസ്. അതേസമയം, പുരുഷഹോര്‍മോണ്‍ ആയ ടെസ്ടോസ്റ്റിറോണ്‍ ക്രമാതീതമായി കുറയുമ്പോളുളള അവസ്ഥയാണ് അന്ത്രോപോസ്. 50 വയസ്സിന് മുകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്. ഇതോടെ പുരുഷന്‍റെ പ്രത്യുല്പാദനശേഷി കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്നു. 

മാനസികമായും ശാരീരികമായും ഇത് പുരുഷനെ ബാധിക്കും. ഒപ്പം ലൈംഗികജീവിതത്തിലും താല്പര്യം കുറയുന്നു. ക്ഷീണം, വിഷാദം, ഉറക്കക്കുറവ്, ഉത്തജനക്കുറവ്, മുടികൊഴിച്ചില്‍, എല്ലുകളുടെ ബലം കുറയുക എന്നിവയും ലക്ഷണങ്ങളാകാം. 

 

click me!