
മല്ലിയിട്ട് തിളപ്പിച്ച വെള്ളം നിങ്ങൾ കുടിക്കാറുണ്ടോ. ഇല്ലെങ്കിൽ ഇനി മുതൽ ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം ധാരാളം കുടിക്കാം. പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ എന്നിവ മല്ലിയിൽ അടങ്ങിയിട്ടുണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങളെ അകറ്റാൻ സഹായിക്കും.
ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മല്ലി ഒരു ആന്റി ഡയബറ്റിക് ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. മല്ലി, വെള്ളത്തിൽ കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും. വിളർച്ച തടയാൻ ഏറ്റവും നല്ലതാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം.
ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കാൻ പ്രയാസം നേരിടുക, ഓർമക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോൾ ഉണ്ടാകാം. ചർമത്തെ ആരോഗ്യമുള്ളതാക്കുന്നു, ചർമത്തിന്റെ വരൾച്ച, ഫംഗൽ അണുബാധകൾ, എക്സിമ ഇവയെല്ലാം സുഖപ്പെടുത്താൻ മല്ലിക്ക് കഴിയും.
മല്ലി വെള്ളം ചേർത്ത് അരച്ച് അതിൽ അല്പം തേൻ ചേർത്തു പുരട്ടുന്നത് ചർമത്തിലെ പ്രശ്നങ്ങളെ അകറ്റും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്തും. ആർത്തവസമയത്ത് മിക്കവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് അടിവയറ് വേദന. അടിവയറുവേദന തടയാൻ മല്ലി വെള്ളം നല്ലതാണ്. മല്ലി വെള്ളത്തിൽ പഞ്ചസാര ചേർത്ത് കുടിക്കുന്നത് അടിവയറുവേദന കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam