ഇഞ്ചി ചായ സൂപ്പറാ; ദിവസവും ഇഞ്ചി ചായ കുടിച്ചാൽ ഈ അസുഖങ്ങൾ അകറ്റാം

Published : Nov 23, 2018, 03:28 PM ISTUpdated : Nov 23, 2018, 03:33 PM IST
ഇഞ്ചി ചായ സൂപ്പറാ; ദിവസവും ഇഞ്ചി ചായ കുടിച്ചാൽ ഈ അസുഖങ്ങൾ അകറ്റാം

Synopsis

ജലദോഷം, തൊണ്ട വേദന എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഇ‍ഞ്ചി ചായ. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വർധിപ്പിക്കാൻ ഏറെ നല്ലതാണ് ഇഞ്ചി ചായ.

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജിഞ്ചർ ടീ അഥവാ ഇഞ്ചി ചായ. ദിവസവും ജിഞ്ചർ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളും, വിറ്റാമിൻ സി, മിനറല്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.  ദിവസവും വെറും വയറ്റിൽ ജിഞ്ചർ ടീ കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും അ‍സിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. 

ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വർധിപ്പിക്കാൻ ഏറെ നല്ലതാണ് ഇഞ്ചി ചായ. മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ഡയറ്റ് ചെയ്യുന്നവർ ദിവസവും ഒരു കപ്പ് ഇ‍ഞ്ചി ചായ കുടിക്കാൻ ശ്രമിക്കുക. ശരീരത്തിലെ കൊഴുപ്പ് അകറ്റി തടി കുറയ്ക്കാൻ വളരെ നല്ലതാണ് ജിഞ്ചർ ടീ.  

ബാക്റ്റീരിയകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ഘടകങ്ങള്‍ ഇഞ്ചിയിലുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തെ സംരക്ഷിക്കാൻ ഇഞ്ചി ഉത്തമമാണ്. ആർത്തവസമയത്ത് അനുഭവപ്പെടുന്ന വയറ് വേദന ഇല്ലാതാക്കാൻ ഇഞ്ചി ചായ കുടിക്കാം.  സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ. മൂത്രത്തിൽ അണുബാധ പ്രശ്നം അകറ്റാൻ ജിഞ്ചർ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും. 

മറ്റ് ​ഗുണങ്ങൾ ഇവയൊക്കെ...

 ജലദോഷം, തൊണ്ട വേദന അകറ്റും...

ജലദോഷം, തൊണ്ട വേദന എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് ഇ‍ഞ്ചി ചായ.  ദിവസം ഒന്നോ രണ്ടോ കപ്പ്‌ ഇഞ്ചിച്ചായ കുടിച്ചു നോക്കൂ. മാറ്റം അറിയാന്‍ സാധിക്കും. ചായയിൽ അൽപം നാരങ്ങാ നീരും കൂടി ചേര്‍ത്താല്‍ ചായ കുറച്ച് കൂടി നല്ലതാണ്.  ആന്റി ബാക്ടീരിയൽ ഫലങ്ങള്‍ ധാരാളം ഉള്ളതാണ് ഇഞ്ചി. 

രക്തയോട്ടം വർധിപ്പിക്കും...

Gingerols , zingerone എന്നിവ അടങ്ങിയതാണ് ഇഞ്ചി. ഇവ രക്തയോട്ടം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു.  ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. 

തലകറക്കം, ഛര്‍ദ്ദി...

തലകറക്കം, ഛര്‍ദ്ദി എന്നിവ അകറ്റാനും ഏറ്റവും നല്ലതാണ് ഇഞ്ചി ചായ. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഇഞ്ചി ചായ വളരെ നല്ലതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, ​കാരണം
ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ