
ദിവസവും മത്തങ്ങ കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, മറ്റു ഫൈറ്റോസ്റ്റീറോളുകള്‍ , നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ.
മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു. പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ മത്തങ്ങ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുള്ള ശേഷിയും മത്തങ്ങയിലുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ മത്തങ്ങ ജ്യൂസായോ അല്ലാതെയോ കഴിക്കാം.
മത്തങ്ങയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനാല്‍ വ്യായാമത്തിന് മുന്‍പ് കഴിക്കാന്‍ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു. പ്രമേഹരോഗികള്‍ക്ക് ഉത്തമ ഔഷധമാണ് മത്തങ്ങയുടെ കുരു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിക്കും. കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ് മത്തങ്ങാക്കുരു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam