കുഞ്ഞുങ്ങളിലെ കേൾവിക്കുറവ്; അറിയേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Dec 26, 2018, 9:16 AM IST
Highlights

കുഞ്ഞുങ്ങളുടെ സംസാരശേഷിയും ഭാഷാസ്വാധീനവും വളർന്നുവരുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഘടകമാണ് അവരുടെ ശ്രവണശേഷി. മുൻകാലങ്ങളിൽ പലപ്പോഴും കുഞ്ഞിന് കേൾവിയില്ല എന്നുള്ള കാര്യം
അച്ഛനമ്മമാര്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോവാറുണ്ട്. രണ്ടോ മൂന്നോ വയസ്സു തികഞ്ഞിട്ടും കുഞ്ഞുങ്ങൾ സംസാരിക്കാതെയാവുമ്പോൾ മാത്രമാണ് ഈ ഒരു സാധ്യതയെപ്പറ്റി നമ്മൾ ചിന്തിച്ചിരുന്നതുപോലും. 

ജനിക്കുമ്പോൾ തന്നെ കുഞ്ഞുങ്ങളിൽ കേൾവി പ്രശ്നം എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കേൾവി പ്രശ്നങ്ങൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ സംസാരവും വൈകാനും, അവ്യക്തമാവാനും സാധ്യതയേറെയാണ്. കേൾവിപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

കുഞ്ഞുങ്ങളുടെ സംസാരശേഷിയും ഭാഷാസ്വാധീനവും വളർന്നുവരുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഘടകമാണ് അവരുടെ ശ്രവണശേഷി. മുൻകാലങ്ങളിൽ പലപ്പോഴും കുഞ്ഞിന് കേൾവിയില്ല എന്നുള്ള കാര്യം അച്ഛനമ്മമാർ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോവാറുണ്ട്. രണ്ടോ മൂന്നോ വയസ്സു തികഞ്ഞിട്ടും കുഞ്ഞുങ്ങൾ സംസാരിക്കാതെയാവുമ്പോൾ മാത്രമാണ് ഈ ഒരു സാധ്യതയെപ്പറ്റി നമ്മൾ ചിന്തിച്ചിരുന്നതുപോലും. 

ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, കുഞ്ഞു ജനിച്ച് ആറുമാസത്തിനുള്ളിൽ കേൾവിക്കുറവുണ്ട് എന്നുതിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയാൽ ഉണ്ടാവുന്ന ഫലങ്ങൾ, ആറുമാസം കഴിഞ്ഞ് തിരിച്ചറിഞ്ഞ് ചികിത്സിക്കുമ്പോൾ ഉണ്ടാവുന്നതിന്റെ ഇരട്ടിയിലധികമാണെന്നാണ്. ഇതിന്റെ ഫലമായി, നമ്മുടെ നാട്ടിലെ പല ആശുപത്രികളും നവജാത ശിശുക്കളുടെ പതിവു ചെക്കപ്പുകളിൽ അവരുടെ ശ്രവണശേഷീപരിശോധന കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരിശോധനകളിൽ കുഴപ്പങ്ങൾ കണ്ടെത്തുന്നമുറയ്ക്ക് സമയത്തുതന്നെ ചികിത്സ നൽകുന്നതിലൂടെ പലർക്കും പ്രതീക്ഷാജനകമായ ഫലങ്ങൾ കിട്ടുന്നുമുണ്ട്.

കുഞ്ഞുങ്ങളിലെ കേൾവി  പ്രശ്നങ്ങൾ..? 

 National Programme for Prevention and Control of Deafness (NPPCD) നടത്തിയ പഠനങ്ങൾ പ്രകാരം ഇന്ത്യയിൽ ഇന്ന് പിറന്നുവീഴുന്ന ആയിരം കുഞ്ഞുങ്ങളിൽ 5-6 പേർക്കെങ്കിലും കേൾവിപ്രശ്നങ്ങളുണ്ട്. അതിൽ ഒന്ന് ചിലപ്പോൾ നമ്മുടെ കുഞ്ഞുമാവാം. പിറന്നുവീണ് ആദ്യത്തെ ഒരു വർഷത്തിനകത്ത് കുഞ്ഞിനുണ്ടാവുന്ന കേൾവി പ്രശ്നങ്ങൾ അതിന്റെ സംസാരശേഷിയെ കാര്യമായി ബാധിക്കാം. പലരും ഇത് തിരിച്ചറിയുന്നത് 2-3 വയസ്സിനു ശേഷമായിരിക്കും. അപ്പോഴേക്കും പക്ഷേ അവരുടെ സംസാര-ഭാഷാ വികാസത്തിന്റെ വളരെ നിർണ്ണായകമായ ഒരു ഘട്ടം പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാവും. 

കേൾവിക്കുറവിന്റെ കാരണങ്ങൾ...

കാരണങ്ങൾ പലതുണ്ട്. പലപ്പോഴും ജന്മനായുള്ള  പ്രശ്നങ്ങളാവാം. ചില കേസുകളിൽ ചെറുപ്പത്തിലുണ്ടാവുന്ന ചില അണുബാധകൾ ഇതിനു കാരണമാവാം. 

 കുഞ്ഞുങ്ങളിൽ കേൾവിപ്രശ്നങ്ങളുണ്ടാക്കുന്ന ചില കാരണങ്ങൾ 

1. പ്രസവത്തിലുണ്ടാവുന്ന പ്രയാസങ്ങൾ : ഹെർപിസ്, റുബെല്ലാ സൈറ്റോ മെഗലോ വൈറസ്, ടോക്സോ പ്ലാസ്മോസിസ് തുടങ്ങിയ അണുബാധകൾ, ഓക്സിജൻ കിട്ടാതെ വരിക തുടങ്ങിയവ. 

2. മാസം തികയാതെയുള്ള പ്രസവം : ഒന്നരകിലോയിൽ താഴെ ഭാരമില്ലാതെ പിറക്കുന്ന, അല്ലെങ്കിൽ ഇങ്കുബേറ്ററിലോ അല്ലെങ്കിൽ ജീവൻ നിലനിർത്താനുള്ള മരുന്നുകളുടെ സപ്പോർട്ടിലോ ഒക്കെ കഴിയേണ്ടി വന്നിട്ടുള്ള കുഞ്ഞുങ്ങളിൽ കേൾവിക്കുറവുണ്ടാവാൻ സാധ്യത കൂടുതലാണ്. 

3. ചില ന്യൂറോ ഡിസോർഡറുകൾ അല്ലെങ്കിൽ തലച്ചോറിനുണ്ടാവുന്ന ചില പ്രശ്നങ്ങൾ 

4. ഗർഭകാലത്ത് അമ്മമാർ കഴിക്കുന്ന ചില ആന്റിബയോട്ടിക് ഓട്ടോടോക്സിക് മരുന്നുകൾ കാരണവും കുഞ്ഞിന് കേൾവിശക്തി നഷ്ടപ്പെടാം. 

5. ഗർഭകാലത്ത് അമ്മയ്ക്കുണ്ടാവുന്ന അണുബാധകൾ : ടോക്സോപ്ലാസ്മോസിസ്, ഹെർപിസ് സിമ്പ്ലെക്സ് , ജർമ്മൻ മീസിൽസ് അങ്ങനെ എന്തെങ്കിലും.

6. മെറ്റേണൽ ഡയബറ്റിസ് 

7. ഗർഭകാലയളവിൽ അമ്മയുടെ ഭാഗത്തുനിന്നുണ്ടാവുന്ന മദ്യപാനം, പുകവലി, മയക്കുമരുന്നുപയോഗം എന്നിവ.
  

click me!