ഹൃദ്രോഗികള്‍ ഒരിക്കലും ദീർഘനേരം ഇരിക്കരുത്

Published : Oct 24, 2018, 02:50 PM ISTUpdated : Oct 24, 2018, 02:53 PM IST
ഹൃദ്രോഗികള്‍ ഒരിക്കലും ദീർഘനേരം ഇരിക്കരുത്

Synopsis

ഹൃദ്രോഗികള്‍ ഓരോ ഇരുപതുമിനിട്ടുകള്‍ കൂടുമ്പോൾ ലഘുവ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്ന് പഠനം. എല്ലാം ഇരുപതു മിനിറ്റ് കൂടുമ്പോഴും കുറഞ്ഞത് ഏഴ് മിനിറ്റ് നേരമെങ്കിലും ലഘു വ്യായാമം ചെയ്യാൻ ശ്രമിക്കണമെന്ന് പഠനം. കാനഡയിലെ യൂണിവേഴ്സിറ്റി ഒാഫ് അൽബേർട്ടയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

 ഹൃദ്രോഗികള്‍ ഒരിക്കലും ഓഫീസില്‍ ജോലി ചെയ്യുമ്പോഴോ ടിവി കാണുമ്പോഴോ ദീർഘനേരം ഇരിക്കരുത്. അത് കൂടുതൽ ദോഷം ചെയ്യും. ഹൃദ്രോഗികള്‍ ഓരോ ഇരുപതുമിനിട്ടുകള്‍ കൂടുമ്പോൾ ലഘുവ്യായാമങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്ന് പഠനം. ടിവി കാണുമ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും എല്ലാം ഇരുപതു മിനിറ്റ് കൂടുമ്പോഴും കുറഞ്ഞത് ഏഴ് മിനിറ്റ് നേരമെങ്കിലും ലഘു വ്യായാമം ചെയ്യാൻ ശ്രമിക്കണമെന്ന് പഠനം.കാനഡയിലെ യൂണിവേഴ്സിറ്റി ഒാഫ് അൽബേർട്ടയിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 

ഹൃദ്രോഗികള്‍ ഒരേയിരുപ്പ് ഇരിക്കാതെ നടന്നാലും മതിയാകുമെന്നും പഠനത്തിൽ പറയുന്നു. ദീര്‍ഘനേരം ഒരേയിരുപ്പ് ഇരുന്നുള്ള ജോലി ആയുസ്സ് കുറയ്ക്കുമെന്ന് ഇതിന് മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ചെറിയ വ്യായാമങ്ങൾ ഒരു ദിവസം  770 കാലറി ശരീരത്തില്‍ നിന്നു പുറംതള്ളാന്‍ സഹായകമാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ഇടയ്ക്കിടെ എഴുന്നേൽക്കുക, ഒരൽപ്പനേരം നടക്കുക എന്നിങ്ങനെയുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്താൽ മതിയാകുമെന്ന് ഗവേഷകനായ ഐലര്‍ റമാദി പറയുന്നു. 63 വയസ്സിനിടയില്‍ പ്രായമുള്ള 132 ഹൃദ്രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. ഹൃദ്രോഗികള്‍ ഒാരോ മണിക്കൂറും മൂന്ന് ​ബ്രേക്കെങ്കിലും എടുക്കാൻ ശ്രമിക്കണമെന്ന് ഐലര്‍ റമാദി പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!