
ശരിയായ രീതിയിൽ സൂക്ഷിക്കാതെ വരുമ്പോൾ പച്ചക്കറികൾ എളുപ്പത്തിൽ കേടായിപ്പോകുന്നു. ഓരോന്നിനും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. എല്ലാത്തരം പച്ചക്കറികളും ഒരേ രീതിയിൽ സൂക്ഷിക്കാൻ പാടില്ല. കൃത്യമായ രീതിയിൽ സൂക്ഷിക്കാത്തതുകൊണ്ടാണ് തക്കാളി പെട്ടെന്ന് ചീഞ്ഞുപോകുന്നത്. തക്കാളി കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
2. തക്കാളി ഒരിക്കലും പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കരുത്. ഇതിന് ശരിയായ രീതിയിലുള്ള വായു സഞ്ചാരം അത്യാവശ്യമാണ്. വായു തങ്ങി നിൽക്കുമ്പോൾ തക്കാളി ചീഞ്ഞു പോകാൻ കാരണമാകുന്നു.
3. തക്കാളി എളുപ്പത്തിൽ പഴുക്കാൻ ഇത്രയും ചെയ്താൽ മതി. പേപ്പർ ബാഗിലാക്കി തക്കാളി സൂക്ഷിക്കാം. ഉണങ്ങിയ, ചൂടുള്ള സ്ഥലത്തായിരിക്കണം തക്കാളി സൂക്ഷിക്കേണ്ടത്. ഇത് എത്തിലീൻ വാതകത്തെ തങ്ങി നിർത്തുകയും തക്കാളി പെട്ടെന്ന് പഴുക്കുകയും ചെയ്യുന്നു.
4. മുറിച്ച തക്കാളി ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം. മുറിച്ച് വെയ്ക്കുമ്പോൾ ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു തവണ മുറിച്ചാൽ പിന്നെ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. ഇങ്ങനെ ഉണ്ടാകുന്നത് തടയാൻ തക്കാളി വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. അതേസമയം മുറിച്ച തക്കാളി രണ്ട് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് തക്കാളി കേടുവരാൻ കാരണമാകുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam