
ന്യൂയോര്‍ക്ക്: യോഗ പരിശീലിക്കുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണ്. എന്നാല്‍ യോഗ പരിശീലനം ചിലര്‍ക്കെങ്കിലും മോശകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകരാണ് യോഗ എങ്ങനെ വ്യക്തികളില്‍ മോശം ഫലം സൃഷ്ടിക്കുമെന്ന് പറയുന്നത്. ചില വ്യക്തികള്‍ യോഗ പരിശീലനം മൂലം അപകടാവസ്ഥയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഇവര്‍ പറയുന്നത്. യോഗ എന്താണോ ലക്ഷ്യം വെക്കുന്നത് അതിനെതിരായ കാര്യങ്ങളായിരിക്കും ചിലപ്പോള്‍ സംഭവിക്കുക.
യോഗ പരിശീലകരെയും യോഗ അഭ്യസിക്കുന്നവരെയും പഠനത്തിന്‍റെ ഭാഗമായി ഗവേഷകനായ വില്ലോഭയ് ബ്രിട്ടണ്‍ സന്ദര്‍ശിച്ചിരുന്നു. യോഗ പരിശീലനത്തിന്‍റെ അനന്തര ഫലങ്ങളെ കുറിച്ചാണ് ഇവരുമായി ബ്രിട്ടണ്‍ സംസാരിച്ചത്. യോഗയുടെ ചില സെഷനുകളില്‍ ചിലര്‍ക്ക് പരിഭ്രമവും ഉത്കണഠയും അനുഭവപ്പെടാറുണ്ട്. ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ ഈ സമയത്ത് മനസിലേക്ക് എത്താന്‍ സാധ്യതയുണ്ട്.
കുടുംബത്തില്‍ നിന്ന് പീഡനം അനുഭവിക്കുകയോ മോശം സാഹചര്യങ്ങളിലൂടെ കടന്നുപോവുകയോ ചെയ്ത വ്യക്തികള്‍ യോഗയോട് നല്ല രീതിയില്‍ പ്രതികരിക്കില്ലെന്നാണ് ഇവര്‍ പറയുന്ന്ത്. അതുകൊണ്ട് ഓരോ യോഗാ അദ്ധ്യാപകരും യോഗ പരിശീലിക്കുന്നവരെ കുറിച്ച് ചെറുതായെങ്കിലും അറിയാന്‍ ശ്രമിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam