
വായ്നാറ്റം പലർക്കും വലിയ പ്രശ്നമാണ്. വായ്നാറ്റം കാരണം കൂട്ടത്തിൽ നിന്ന് സംസാരിക്കാൻ പോലും ചിലർക്ക് വലിയ മടിയാണ്. വായ്നാറ്റം മാറ്റാൻ വീട്ടിൽ തന്നെ ചില പോംവഴികളുണ്ട്. വായ്നാറ്റം അകറ്റാൻ പെരുംജീരകം നല്ലതാണ്. ആഹാര ശേഷം പെരുംജീരകം ചവയ്‌ക്കുന്നത് ദഹനക്കേട് കുറയ്‌ക്കാനും സഹായിക്കും.
പെരുംജീരകം ഉമിനീരിന്റെ ഉത്‌പാദനം ഉയര്‍ത്തി വായ്‌നാറ്റത്തിന് കാരണമാകുന്ന അണുക്കളെ പ്രതിരോധിക്കും. വായിൽ എപ്പോഴും സുഗന്ധം തങ്ങി നിൽക്കാൻ പുതിന നല്ലതാണ്. ദിവസവും പുതിന ഇലകള്‍ ചവയ്‌ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്താൽ വായ്നാറ്റം ശമിക്കും. വായ്നാറ്റത്തിന് ഏറ്റവും നല്ലതാണ് ഗ്രാമ്പ്. പല്ല്‌വേദനയ്‌ക്കുള്ള മരുന്നായി കാലങ്ങളായി ഉപയോഗിച്ച് വരുന്നു.
വായ്‌നാറ്റം അകറ്റാന്‍ ഇവയ്‌ക്ക് കഴിയും.ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്‌ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്‌ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്‌ക്ക ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് വായ്നാറ്റം അകറ്റാൻ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam