ഈ ചെടികൾ വളർത്തിയാൽ കൊതുക് ശല്യം മാറ്റാം

Web Desk |  
Published : Jul 07, 2018, 11:36 AM ISTUpdated : Oct 02, 2018, 06:43 AM IST
ഈ ചെടികൾ വളർത്തിയാൽ കൊതുക് ശല്യം മാറ്റാം

Synopsis

കൊതുക് ശല്യം മാറ്റാൻ ഈ ചെടികൾ വളർത്തിയാൽ മതി  

മഴക്കാലം ആകുമ്പോഴാണല്ലോ കൊതുകുകളുടെ ശല്യം കൂടുന്നത്. ചവറുകൾ കുന്നുകൂട്ടിയിടുന്നത് കൊണ്ടും അത് പോലെ, വെള്ളം കെട്ടി നിർത്തുന്നതും കൊണ്ടുമാണ് വീട്ടിൽ കൊതുക് ശല്യം കൂടുന്നത്. കൊതുകിനെ അകറ്റാന്‍ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്‌കിറ്റോ വേപ്പറൈസര്‍ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുകയില്ല. എന്നാൽ വീട്ടിൽ ചില ചെടികൾ നട്ടുവളർത്തിയാൽ കൊതുകിനെ ഒാടിക്കാൻ സാധിക്കും. ഏതൊക്കെയാണ് ആ ചെടിയെന്നല്ലേ. 

കര്‍പ്പൂരവള്ളി വീട്ടില്‍ വളർത്തുന്നത് നല്ലതാണ്. കർപ്പൂരവള്ളിയുടെ മണം കൊതുകുകൾക്ക് ഇഷ്ടപ്പെടില്ല. അത് പോലെ തന്നെയാണ് ലാവെൻഡർ ചെടി വീട്ടിൽ വളർത്തുന്നത് കൊതുക് ശല്യം അകറ്റാനാകും. ലാവെന്‍ഡര്‍ ഓയില്‍ കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുന്നത് കൊതുകുകളെ അകറ്റാം. ഇഞ്ചിപ്പുല്ല് വീട്ടിൽ വളർത്തുന്നത് കൊതുകിനെ മാത്രമല്ല മറ്റ് പ്രാണികളെയും അകറ്റാൻ നല്ലതാണ്. 

പുതിന ചെടി മിക്ക വീടുകളിലും വളർത്തുന്നുണ്ട്. പുതിനയുടെ ​ഗുണം ചെറുതൊന്നുമല്ല. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും ഏറെ നല്ലതാണ്. അത് പോലെ തന്നെ ഏറെ ഒൗഷധ ​ഗുണമുള്ള ഒന്നാണ് തുളസി. തുളസി വീട്ടിൽ വളർത്തുന്നത് ആരോ​ഗ്യപരമായി നല്ലതാണ്. അതോടൊപ്പം കൊതുകിനെ അകറ്റാനും ​ഗുണം ചെയ്യും.തുളസി ചെടിച്ചട്ടിയിൽ വളർത്തി വീടിനുള്ളിൽ വയ്ക്കുന്നത് കൊതുക് വരാതിരിക്കാൻ ​ഗുണം ചെയ്യും. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ