ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട 5 അബദ്ധങ്ങൾ

Published : Sep 06, 2025, 03:09 PM IST
Fridge

Synopsis

ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ വേണ്ടിയാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണം കേടായിപ്പോകുന്നു. ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

രാവിലെ ജോലിക്ക് പോകുന്ന തിരക്കിനിടയിൽ ഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടണമെന്നില്ല. എന്നാൽ ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന നിരവധി അടുക്കള ഉപകരണങ്ങൾ നമ്മുടെ വീടുകളിലുണ്ട്. അതിലൊന്നാണ് ഫ്രിഡ്ജ്. കേടുവരാതിരിക്കാൻ വേണ്ടിയാണ് ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ

കടയിൽ നിന്നും വാങ്ങിയപ്പാടെ പച്ചക്കറികൾ ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. ഇത് പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. ഉരുളകിഴങ്ങ്, സവാള തുടങ്ങിയവ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ക്യാരറ്റ്, റാഡിഷ്, കോളി ഫ്ലവർ എന്നിവ അടച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇലക്കറികൾ കഴുകി സിപ് ലോക്ക് ബാഗിലാക്കി സൂക്ഷിക്കാം.

കഴുകുമ്പോൾ

പച്ചക്കറികളും പഴങ്ങളും സൂക്ഷിക്കുന്നതിന് മുമ്പ് കഴുകുന്ന ശീലം നമുക്കുണ്ട്. എന്നാൽ എല്ലാത്തരം പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിചരണമല്ല വേണ്ടത്. ഓറഞ്ച്, പേരയ്ക്ക, ക്യാരറ്റ്, കോളി ഫ്ലവർ തുടങ്ങിയവ സൂക്ഷിക്കുന്നതിന് മുമ്പ് കഴുകുന്നത് ഒഴിവാക്കാം. ഇത് ഈർപ്പം തങ്ങി നിൽക്കുകയും അണുക്കൾ ഉണ്ടാവാനും കാരണമാകുന്നു.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ

ഫ്രിഡ്‌ജിനുള്ളിൽ പലതരം തട്ടുകൾ നമുക്ക് കാണാൻ സാധിക്കും. ഇതിൽ ഓരോ തട്ടുകളും ഓരോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാനുള്ളതാണ്. കാരണം ഓരോന്നിലും വ്യത്യസ്തമായ തണുപ്പാണ് ലഭിക്കുന്നത്.

അടച്ച് സൂക്ഷിക്കാം

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ ഉണ്ടാവുകയും ഭക്ഷണം കേടുവരുകയും ചെയ്യുന്നു. ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ എപ്പോഴും ഫ്രിഡ്ജിൽ അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് ഈർപ്പം ഉണ്ടാവുന്നതിനെ തടയുന്നു.

അമിതമാകരുത്

ഭക്ഷണ സാധനങ്ങൾ ദിവസങ്ങളോളം ഫ്രിഡ്ജിൽ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. എന്നാൽ അമിതമായി സാധനങ്ങൾ വയ്ക്കുന്നത് ഫ്രിഡ്ജിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. കൂടാതെ ഭക്ഷണ സാധനങ്ങൾ കേടുവരാനും സാധ്യത കൂടുതലാണ്.

PREV
Read more Articles on
click me!

Recommended Stories

ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ പറ്റിയ 7 ഇൻഡോർ ചെടികൾ
ആഴ്ചകളോളം വീട് പൂട്ടിയിടുന്നതിന് മുമ്പ് നിർബന്ധമായും അടുക്കളയിൽ ചെയ്യേണ്ട 4 കാര്യങ്ങൾ