ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ പിശകുകൾ ഒഴിവാക്കാം 

Published : Apr 03, 2025, 11:41 AM IST
ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ പിശകുകൾ ഒഴിവാക്കാം 

Synopsis

പല ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള പരിപാലനമാണ് ആവശ്യം. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്.

അടുക്കളയിൽ ഫ്രിഡ്ജിന്റെ ഉപയോഗം എത്രത്തോളം ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ചില വീടുകളിൽ ഫ്രിഡ്ജ് കുത്തിനിറക്കുന്ന രീതിയും കാണാൻ സാധിക്കും. ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അവ കേടുവരാനും അതുമൂലം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

ശരിയായ തട്ടുകളിൽ സൂക്ഷിക്കണം 

പച്ചക്കറികളും പഴവർഗ്ഗങ്ങളും തുടങ്ങി പലതരം ഭക്ഷണ സാധനങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ പല ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള പരിപാലനമാണ് ആവശ്യം. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ ഇടങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കേണ്ടതുമുണ്ട്. ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് അത്, ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികൾ എന്നിവ സൂക്ഷിക്കാം. 

ഭക്ഷണങ്ങൾ അടച്ചുസൂക്ഷിക്കാം 

ബാക്കിവന്ന ഭക്ഷണങ്ങൾ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് കൂടുതലും ഉപയോഗിക്കുന്നതെന്ന് പറയാം. പലരും കരുതുന്നത് ഫ്രിഡ്ജിനുള്ളിൽ ആയതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ചാൽ കേടുവരില്ല എന്നാണ്. എന്നാൽ ശരിക്കും അതങ്ങനെയല്ല. കാരണം വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു.   

പച്ചക്കറികൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം 

കടയിൽ നിന്നും വാങ്ങിയ പച്ചക്കറികൾ അതുപോലെ ഫ്രിഡ്ജിലേക്ക് വയ്ക്കാതെ കഴുകിയതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് വയ്ക്കണമെന്ന് പലരും പറയാറുണ്ട്. എന്നാൽ എല്ലാ പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചിലത് കഴുകാം, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകൾ പെരുകാനും സാധ്യതയുണ്ട്.  

മണ്ണും വേണ്ട, ചട്ടിയും വേണ്ട; ചിയ സീഡിന്റെ മൈക്രോഗ്രീൻസ് ഉണ്ടാക്കാം എളുപ്പത്തിൽ; ഇത്രയേ ചെയ്യാനുള്ളൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്