
പാത്രങ്ങൾ എളുപ്പത്തിൽ കഴുകാൻ സഹായിക്കുന്ന ഒന്നാണ് സ്പോഞ്ച്. ഇത് ഉപയോഗിക്കാനും എളുപ്പമാണ്. ചിലർ എത്രകാലം വരെയും ഒരു മാറ്റവും കൂടാതെ ഇത് ഉപയോഗിച്ചുകൊണ്ടേയിരിക്കും. സ്പോഞ്ച് ഉപയോഗിക്കുമ്പോൾ നിർബന്ധമായും നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. അവ എന്തൊക്കെയാണെന്ന് അറിയാം.
ഒരേ സ്പോഞ്ച്
ഒന്നിലധികം ഉപയോഗങ്ങളുണ്ട് സ്പോഞ്ചിന്. പാത്രങ്ങൾ കഴുകാനും, പ്രതലങ്ങൾ തുടയ്ക്കാനുമെല്ലാം ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാ ആവശ്യങ്ങൾക്കും ഒരേ സ്പോഞ്ച് ഉപയോഗിക്കാൻ പാടില്ല. ഓരോ ആവശ്യങ്ങൾക്കും വെവ്വേറെ സ്പോഞ്ച് ഉപയോഗിക്കുന്നതാണ് ഉചിതം. ഇത് അണുക്കൾ പടരാൻ കാരണമാകുന്നു.
ദീർഘകാലം ഉപയോഗിക്കരുത്
എത്രകാലം വരെയും കേടുവരാതിരിക്കുന്ന ഒന്നാണ് സ്പോഞ്ച്. എന്നാൽ അത്രത്തോളം ഉപയോഗിക്കാൻ ഇത് നല്ലതല്ല. പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ ഇതിൽ ചെറിയ അവശിഷ്ടങ്ങൾ പറ്റിയിരിക്കുകയും അണുക്കൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. രണ്ടാഴ്ച കൂടുമ്പോൾ പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കാം.
വൃത്തിയാക്കാതിരിക്കുക
ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴും സ്പോഞ്ച് കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഇത് അഴുക്കും അവശിഷ്ടങ്ങളും തങ്ങി നിൽക്കാൻ കാരണമാവുകയും അണുക്കൾ ഉണ്ടാവുകയും ചെയ്യുന്നു. എപ്പോഴും സ്പോഞ്ച് വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
സൂക്ഷിക്കുമ്പോൾ
വൃത്തിയോടെ സൂക്ഷിക്കുമ്പോൾ കുറച്ചധികം കാലം സ്പോഞ്ച് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. കഴുകിയതിന് ശേഷം നനവോടെ സ്പോഞ്ച് സൂക്ഷിക്കാൻ പാടില്ല. വെള്ളം കളഞ്ഞ്, നന്നായി ഉണക്കി ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം സൂക്ഷിക്കാം.
നിറങ്ങൾ
വ്യത്യസ്തമായ നിറങ്ങളിൽ സ്പോഞ്ച് ലഭിക്കും. ഓരോ ഉപയോഗം അനുസരിച്ചാണ് സ്പോഞ്ചിന് വ്യത്യസ്തമായ നിറങ്ങൾ നൽകിയിരിക്കുന്നത്. നിങ്ങളുടെ ആവശ്യം അനുസരിച്ച് സ്പോഞ്ച് തെരഞ്ഞെടുക്കാം.