
മഴക്കാലത്ത് നമ്മൾ അധികവും സമയം ചിലവഴിക്കുന്നത് വീടിനുള്ളിലാണ്. എപ്പോഴും വീടിനുള്ളിൽ ഇരിക്കുമ്പോൾ മടുപ്പ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. പ്രകൃതിദത്തമായ അന്തരീക്ഷം വീടിനുള്ളിൽ ലഭിക്കാൻ ഇങ്ങനെ ചെയ്യൂ.
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലാണ്. വീടിനുള്ളിൽ ഈർപ്പം ഇറങ്ങുമ്പോൾ ഫർണിച്ചറുകൾക്കും മറ്റ് വസ്തുക്കൾക്കും കേടുപാടുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഫർണിച്ചറുകളിൽ ഈർപ്പം ആഗിരണം ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം.
2. നിറങ്ങൾ
നിറങ്ങൾക്ക് വീടിന്റെ ആംബിയൻസിനെ മാറ്റാൻ സാധിക്കും. വീടിനുള്ളിൽ പ്രകൃതിദത്ത ഭംഗിയൊരുക്കാൻ വ്യത്യസ്തമായ നിറങ്ങൾ നൽകാം. ഒലിവ് ഗ്രീൻ, വാം ബ്രൗൺ, പേസ്റ്റൽ നിറങ്ങൾ എന്നിവ വീടിന്റെ ആംബിയൻസ് കൂട്ടുന്നതിന് സഹായിക്കുന്നു.
3. ലൈറ്റിങ്
വീട് അലങ്കരിക്കുന്നതിൽ ലൈറ്റ് സെറ്റിങ്സിന് വലിയ പങ്കുണ്ട്. വാം ലൈറ്റുകൾ, ക്യാൻഡിൽ, ലാമ്പുകൾ എന്നിവ ഉപയോഗിച്ച് വീടിനുള്ളിൽ ആംബിയൻസ് ഒരുക്കാൻ സാധിക്കും.
4. ചെടികൾ
പീസ് ലില്ലി, സ്‌നേക് പ്ലാന്റ്, ഫേൺ തുടങ്ങിയ ഇൻഡോർ ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് നല്ലതായിരിക്കും. ഇത് വീടിനുള്ളിലെ വായുവിനെ ആഗിരണം ചെയ്യുകയും ശുദ്ധവായു നൽകുകയും ചെയ്യുന്നു.