എപ്പോഴും തുമ്മലും അലർജിയും ഉണ്ടാവാറുണ്ടോ? എങ്കിൽ ഇതാണ് കാരണം; വീട്ടുകാര്യങ്ങളിലും ശ്രദ്ധ വേണം

Published : Aug 16, 2025, 02:43 PM IST
Sneezing

Synopsis

കിടക്കയിലും, തലയണയിലും ധാരാളം പൊടിപടലങ്ങൾ ഉണ്ട്. ഇത് ചൊറിച്ചിലും തുമ്മലും ഉണ്ടാവാൻ കാരണമാകുന്നു.

തിരക്കുപിടിച്ച ജോലികളൊക്കെ കഴിഞ്ഞ് വീട്ടിലെത്തി വിശ്രമിക്കാമെന്ന് കരുതി ചെല്ലുമ്പോഴായിരിക്കും വീട് അലങ്കോലമായി കിടക്കുന്നത്. വൃത്തിയാക്കാനുള്ള സമയവും ആരോഗ്യവും ഇല്ലാത്തതുകൊണ്ട് തന്നെ വീട് അങ്ങനെ തന്നെ കിടക്കും. ഇത് നമ്മൾ അറിയാതെ തന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു. തുമ്മലും അലർജിയും ഉണ്ടാവാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  1. കാർപെറ്റ്, റഗ്

വീട്ടിൽ ഉപയോഗിക്കുന്ന കാർപെറ്റുകളിലും റഗിലും പൊടിപടലങ്ങൾ പറ്റിയിരിക്കാറുണ്ട്. ഇത് വായുവിൽ തങ്ങി നിൽക്കുമ്പോൾ തുമ്മലും അലർജിയും ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.

2. കിടക്ക, തലയണ

കിടക്കയിലും, തലയണയിലും ധാരാളം പൊടിപടലങ്ങൾ ഉണ്ട്. ഇത് ചൊറിച്ചിലും തുമ്മലും ഉണ്ടാവാൻ കാരണമാകുന്നു.

3. കർട്ടനുകൾ

വീട്ടിൽ കൂടുതലും പൊടിപടലങ്ങൾ ഉണ്ടാകുന്നത് കർട്ടനുകളിലാണ്. പുറത്തു നിന്നും വരുന്ന പൊടിപടലങ്ങൾ ഇതിൽ തങ്ങി നിൽക്കുന്നു. ഇത് തുമ്മലിനും ജലദോഷത്തിനും കാരണമാകുന്നു.

4. ചെടികൾ

ചിലയിനം ചെടികളിൽ നിന്നും പൂമ്പൊടികളും പൂപ്പലും ഉണ്ടാകുന്നു. ഇത് നിങ്ങളിൽ ആർജിയും തുമ്മലും ഉണ്ടാകാൻ വഴിവയ്ക്കുന്നു.

5. ക്ലീനറുകൾ

ധാരാളം സുഗന്ധങ്ങളും രാസവസ്തുക്കളും ചേർന്നതാണ് വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ. അതിനാൽ തന്നെ ചിലരിലിത് അലർജി ഉണ്ടാവാൻ കാരണമാകുന്നു.

6. എയർ കണ്ടീഷണർ

എയർ കണ്ടീഷണർ ചൂടിന് ആശ്വാസം നൽകുമെങ്കിലും ഇതുമൂലം അലർജി ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇടയ്ക്കിടെ എയർ കണ്ടീഷണറിലെ പൊടിപടലങ്ങൾ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

കോളിഫ്ലവർ ദീർഘകാലം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
ശ്വാസനാരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ