ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ പഴയ ടവൽ മാറ്റിക്കോളൂ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Oct 02, 2025, 01:42 PM IST
towel-cleaning

Synopsis

ദീർഘകാലം ഒരു ടവൽ തന്നെ ഉപയോഗിക്കാൻ സാധിക്കുകയില്ല. ഈ ലക്ഷണങ്ങൾ കണ്ടാൽ പഴയ ടവൽ മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്. 

വീട്ടിൽ എപ്പോഴും ആവശ്യം വരുന്ന ഒന്നാണ് ടവൽ. കുളിക്കാനും, തുടയ്ക്കാനും, വൃത്തിയാക്കാനുമെല്ലാം ഇത് അത്യാവശ്യമാണ്. എന്നാൽ ഉപയോഗം കൂടുന്നതിനനുസരിച്ച് ഇത് പഴകുകയും ചെയ്യുന്നു. അതിനാൽ ദീർഘകാലം ഒരു ടവൽ തന്നെ ഉപയോഗിക്കാൻ സാധിക്കുകയില്ല. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പഴയ ടവൽ മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

ആഗിരണം ചെയ്യാൻ സാധിക്കാതെ വരുക

ജലാംശങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യാൻ കഴിയാതെ വന്നാൽ ആ ടവൽ ഉപയോഗ ശൂന്യമാണെന്ന് പറയേണ്ടി വരും. ഇങ്ങനെ സംഭവിക്കാൻ പലതാണ് കാരണങ്ങൾ. കാലപ്പഴക്കം ഉണ്ടാകുമ്പോൾ സ്വാഭാവികമായും ടവൽ ഉപയോഗിക്കാൻ സാധിക്കാതെ വരും. അതിനാൽ തന്നെ വൃത്തിയാക്കി പിന്നെയും ഉപയോഗിക്കുന്ന ശീലം ഒഴിവാക്കാം.

ദുർഗന്ധമുള്ള ടവൽ

എത്ര വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ലെങ്കിൽ ടവൽ ഉപേക്ഷിക്കാൻ സമയമായെന്നാണ് മനസിലാക്കേണ്ടത്. ഇതിൽ ധാരാളം അണുക്കൾ ഉണ്ടാവാനും സാധ്യത കൂടുതലാണ്. അതിനാൽ തന്നെ അസാധാരണമായ രീതിയിൽ ടവലിൽ ദുർഗന്ധം ഉണ്ടായാൽ പഴയത് മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം.

പൂപ്പൽ ഉണ്ടായാൽ

കൂടുതൽ സമയം ഈർപ്പം തങ്ങി നിന്നാൽ ടവലിൽ പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിനർത്ഥം ശരിയായ രീതിയിൽ ടവൽ ഈർപ്പത്തെ ആഗിരണം ചെയ്യുന്നില്ല എന്നാണ്. ഇത്തരം ടവലുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ദോഷമാണ്.

നിറം മങ്ങിയവ

ഉപയോഗിക്കുന്നതിന് അനുസരിച്ച് ടവലിന്റെ നിറത്തിലും മാറ്റങ്ങൾ സംഭവിക്കുന്നു. നിറംമങ്ങി കഴിഞ്ഞാൽ പിന്നീട് എത്ര വൃത്തിയാക്കിയാലും ഇത് ഉപയോഗിക്കാൻ സാധിക്കുകയില്ല. ഇത്തരം ടവലുകൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.

കീറിയ ടവൽ

ദീർഘകാലം ഉപയോഗിക്കുമ്പോൾ ടവലിൽ ഹോളുകൾ ഉണ്ടാവാനും കീറിപ്പോകാനും സാധ്യതയുണ്ട്. ഇത്തരത്തിൽ കീറിയ ടവലുകൾ ഉപേക്ഷിക്കുന്നതാണ് ഉചിതം.

PREV
Read more Articles on
click me!

Recommended Stories

പാമ്പിനെ അകറ്റി നിർത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
കോളിഫ്ലവർ ദീർഘകാലം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി