അമിതമായി ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ വെക്കാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ, പണികിട്ടും 

Published : Feb 10, 2025, 09:45 PM ISTUpdated : Feb 10, 2025, 09:47 PM IST
അമിതമായി ഫ്രിഡ്ജിൽ ആഹാരസാധനങ്ങൾ വെക്കാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ, പണികിട്ടും 

Synopsis

ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമാണ്. വീട്ടിൽ ഉണ്ടാകുന്നതെന്തും എളുപ്പത്തിന് വേണ്ടി ഫ്രിഡ്ജിൽ ആണ് നമ്മൾ സൂക്ഷിക്കാറ്. ഓണവും, പെരുന്നാളും, ക്രിസ്മസും ഒക്കെ വരുമ്പോൾ പിന്നെ പറയേണ്ടതില്ല അല്ലേ, കുറച്ച് ദിവസത്തേക്ക് വീട്ടിൽ ഒന്നും വെക്കാത്തവരുമുണ്ട്

ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ വിരളമാണ്. വീട്ടിൽ ഉണ്ടാകുന്നതെന്തും എളുപ്പത്തിന് വേണ്ടി ഫ്രിഡ്ജിൽ ആണ് നമ്മൾ സൂക്ഷിക്കാറ്. ഓണവും, പെരുന്നാളും, ക്രിസ്മസും ഒക്കെ വരുമ്പോൾ പിന്നെ പറയേണ്ടതില്ല അല്ലേ, കുറച്ച് ദിവസത്തേക്ക് വീട്ടിൽ ഒന്നും വെക്കാത്തവരുമുണ്ട്. ചുരുക്കി പറഞ്ഞാൽ അടുക്കളയിൽ അധിക സാധനങ്ങളും വെച്ചിരിക്കുന്നത് ഫ്രിഡ്ജിൽ ആണെന്ന് സംശയമില്ല. എന്നാൽ അമിതമായി ഫ്രിഡ്ജിൽ ആഹാര സാധനങ്ങൾ വെച്ചാൽ അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.

1. റഫ്രിജറേറ്റർ 40 ഡിഗ്രി ഫാരൻഹീറ്റിനും ഫ്രീസർ 0 ഡിഗ്രി ഫാരൻഹീറ്റിനും താഴെയായിരിക്കണം സെറ്റ് ചെയ്ത് വെക്കേണ്ടത്. 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റിനും ഇടയിലാണ് ബാക്ടീരിയകൾ പെരുകാൻ സാധ്യതയുള്ളത്. അമിതമായ ഭക്ഷണ സാധനങ്ങൾ വൃത്തിയില്ലാതെ സൂക്ഷിച്ചാൽ അണുക്കൾ ഉണ്ടാകാനും അത് മൂലം ഭക്ഷണങ്ങൾ കേടുവരാനും അവസരമുണ്ടാക്കും. ഈ കേടായ ഭക്ഷണങ്ങൾ നിങ്ങൾ കഴിച്ചാലുണ്ടാകുന്ന പ്രശ്‍നങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ശ്രദ്ധിക്കാം ഫ്രിഡ്ജിൽ ഭക്ഷണ സാധനങ്ങൾ വെക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.  

2. പാകപ്പെടുത്തിയ ഭക്ഷണങ്ങൾ കൃത്യമായി അടച്ചുവേണം ഫ്രിഡ്ജിൽ വെക്കാൻ. ഫ്രിഡ്ജിൽ വെച്ച് ഒന്നിലധികം തവണ ഉപയോഗിക്കരുത്. ഭക്ഷണം കേടുവരാൻ  സാധ്യതയുള്ളത് കൊണ്ട് ശ്രദ്ധിച്ച് വേണം ഉപയോഗിക്കാൻ. പെട്ടെന്ന് എടുക്കേണ്ട സാധനങ്ങൾ ഫ്രിഡ്ജിലും പിന്നീട് ഉപയോഗിക്കാൻ എടുക്കുന്ന സാധനങ്ങൾ ഫ്രീസറിലും വെക്കണം. 

3. പച്ചക്കറികളും പഴങ്ങളും മുട്ടയുമൊക്കെ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമെ ഫ്രിഡ്ജിൽ വെക്കാൻ പാടുള്ളു. കഴുകാതെ വെക്കുമ്പോൾ ഇതിലുണ്ടായിരിക്കുന്ന അണുക്കൾ കൂടെ ഫ്രിഡ്ജിൽ എത്തും. ഇത് മറ്റ് സാധനങ്ങളും ചീത്തയാകാൻ കാരണമാകും. 

4. മാംസം മത്സ്യം എന്നിവ കഴുകി വൃത്തിയാക്കി വേണം ഫ്രിഡ്ജിൽ വെക്കാൻ. പെട്ടെന്ന് എടുക്കേണ്ടത് പ്രത്യേകം പാത്രങ്ങളിലാക്കി വെക്കാം. ഒരുമിച്ചു വെക്കുകയാണെങ്കിൽ, ഇത് ഓരോ തവണ എടുക്കുമ്പോഴും ബാക്കിയുള്ളത് കേടുവരാൻ സാധ്യതയുണ്ട്. 

5. പഴവർഗ്ഗങ്ങൾ മുറിച്ചതിന് ശേഷം ബാക്കി വരുന്നത് ഫ്രിഡ്ജിൽ വെക്കുമ്പോൾ ശ്രദ്ധിക്കണം. മുറിച്ച കഷ്ണങ്ങൾ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി കെട്ടിയാൽ ഇവ കേടുവരാതെ ഇരിക്കും. ഇനി തൊലി കളഞ്ഞ കഷ്ണങ്ങൾ ആണെങ്കിൽ അവ ഒരു പാത്രത്തിലിട്ട് വെക്കാവുന്നതാണ്. 

നിങ്ങൾ മനസ്സിൽ കാണുമ്പോൾ ഈ ഉപകരണങ്ങൾ മാനത്ത് കാണും; പരിചയപ്പെടാം വീടുകളിലെ ഈ സ്മാർട്ട് ഉപകരണങ്ങൾ

PREV
Read more Articles on
click me!

Recommended Stories

വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ഫ്രഷ്നസ് ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്