പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കാൻ ഇതാ 3 എളുപ്പ വഴികൾ

Published : Aug 18, 2026, 12:21 PM IST
cleaning vegetables

Synopsis

അണുക്കളെയും കീടനാശിനികളെയും നീക്കം ചെയ്യാൻ പഴങ്ങളും പച്ചക്കറികളും കൃത്യമായി കഴുകിയെടുക്കേണ്ടത് അത്യാവശ്യമാണ്.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന അണുക്കളെയും കീടനാശിനികളെയും നീക്കം ചെയ്യാൻ അവ കൃത്യമായി കഴുകിയെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന 3 എളുപ്പവഴികൾ താഴെ എന്തൊക്കെയാണെന്ന് നോക്കാം.

1. വെള്ളം ഉപയോഗിച്ച് കഴുകാം

പഴങ്ങളും പച്ചക്കറികളും കഴുകാൻ ഏറ്റവും നല്ലതും ലളിതവുമായ മാർഗ്ഗം സാധാരണ വെള്ളം ഉപയോഗിക്കുന്നതാണ്. ആദ്യം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെങ്കിലും കൈകൾ നന്നായി കഴുകുക. പച്ചക്കറികളും പഴങ്ങളും ഒഴുകുന്ന വെള്ളത്തിൽ കഴുകാം. നന്നായി കഴുകിയ ശേഷം ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ മതി.

2. വിനാഗിരി

വിനാഗിരി വെള്ളത്തിൽ മുക്കി വെച്ചോ സ്പ്രേ ചെയ്തോ പച്ചക്കറികൾ പ്രകൃതിദത്തമായി വൃത്തിയാക്കാം. ബ്ലൂബെറി, ചെറി, ചെറിയ തക്കാളി തുടങ്ങിയവയ്ക്ക് ഈ രീതി ഉപയോഗിക്കാം. വിനാഗിരി കുറഞ്ഞ അളവിൽ വെള്ളത്തിൽ കലർത്തി പഴങ്ങൾ ഏതാനും മിനിറ്റ് മുക്കി വെക്കുക. അതിനുശേഷം ശുദ്ധജലത്തിൽ നന്നായി കഴുകി വെള്ളം തുടച്ചെടുത്താൽ മതി. ആപ്പിൾ, പെപ്പർ, ക്യാപ്സിക്കം തുടങ്ങിയവയിൽ വിനാഗിരിയും വെള്ളവും കലർത്തിയ മിശ്രിതം സ്പ്രേ ചെയ്യാം. കുറച്ചു മിനിറ്റുകൾക്ക് ശേഷം വെള്ളത്തിൽ നന്നായി കഴുകി ഉണക്കിയെടുക്കാവുന്നതാണ്.

3. ബേക്കിംഗ് സോഡ

കീടനാശിനികളുടെ അവശിഷ്ടങ്ങളും മണ്ണും അണുക്കളും കളയാൻ ബേക്കിംഗ് സോഡ വളരെ ഫലപ്രദമാണ്. 2 കപ്പ് തണുത്ത വെള്ളത്തിന് 1 ടീസ്പൂൺ ബേക്കിംഗ് സോഡ എന്ന അളവിൽ കലർത്തുക. പച്ചക്കറികളും പഴങ്ങളും ഈ മിശ്രിതത്തിൽ കുറഞ്ഞത് 12 മിനിറ്റ് മുക്കി വെക്കാം. ബേക്കിംഗ് സോഡ എല്ലാ ഭാഗത്തും എത്തുന്നതിനായി പച്ചക്കറികൾ ഇളക്കി കൊടുക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ നന്നായി കഴുകി തുടച്ചെടുത്താൽ മതി.

ഇതിന്റെ പ്രയോജനങ്ങൾ എന്തൊക്കെ?

ജൈവ രീതിയിൽ കൃഷി ചെയ്തതാണെങ്കിലും അല്ലെങ്കിലും, പഴങ്ങളും പച്ചക്കറികളും കഴുകുന്നത് വഴി അവയിലെ അണുക്കളും കീടനാശിനികളും അഴുക്കും നീക്കം ചെയ്യപ്പെടുന്നു. ഇലക്കറികളിലെ മണ്ണ് നമുക്ക് കാണാമെങ്കിലും, ഇ-കോളി, സാൽമൊണെല്ല തുടങ്ങിയ മാരകമായ ബാക്ടീരിയകളെയും വൈറസുകളെയും കാണാൻ കഴിയില്ല. അതിനാൽ ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ഇവ കൃത്യമായി കഴുകി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

വീടിന്റെ ഭംഗിയും പോസിറ്റീവ് എനർജിയും ഇല്ലാതാക്കുന്ന 5 കാര്യങ്ങൾ; ഇന്റീരിയർ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ദോശ പാനിൽ ഒട്ടിപിടിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി