തുടർച്ചയായി 2 ആഴ്ച പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിച്ചാൽ എന്ത് സംഭവിക്കും? വിദഗ്ധർ പറയുന്നു

Published : Aug 05, 2026, 12:18 PM IST
fermented food

Synopsis

തൈര് പോലുള്ളവയിൽ ധാരാളമായി പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും.

ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. തൈര് പോലുള്ളവയിൽ ധാരാളമായി പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും. തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ഡയറ്റിൽ ഇത് ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നതിന്റെ തോത് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി കൂട്ടുകയും ദഹന അസ്വസ്ഥതകൾ ഒഴിവാക്കുകയും ചെയ്യും. പുളിപ്പിച്ച ഭക്ഷണങ്ങൾ നൽകുന്ന പ്രധാന ഗുണങ്ങൾ.

1. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ശരീരത്തിന് ഉപകാരികളായ നല്ല ബാക്ടീരിയകളെ നേരിട്ട് നൽകാൻ ഇത്തരം ഭക്ഷണങ്ങൾക്ക് സാധിക്കും. തൈര്, മോര്, കെഫീർ എന്നിവയിലെ സജീവ ബാക്ടീരിയകൾ ഹാനികരമായ ജീവികളെ നശിപ്പിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

2. രോഗപ്രതിരോധ വ്യവസ്ഥ ശക്തിപ്പെടുത്തുന്നു

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയുടെ 70 ശതമാനത്തോളവും കുടലിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പുളിപ്പിച്ച ഭക്ഷണങ്ങളിലെ നല്ല സൂക്ഷ്മാണുക്കൾ കുടലിലെ കോശങ്ങളുമായി പ്രവർത്തിച്ച് ആന്റിബോഡി ഉത്പാദനം കൂട്ടാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

3. മെറ്റബോളിസം വർദ്ധിപ്പിക്കുന്നു

ശരീരത്തിലെ വീക്കം കുറയ്ക്കാനും മെറ്റാബോളിക് ആരോഗ്യം വർദ്ധിപ്പിക്കാനും പുളിപ്പിച്ച ഭക്ഷണങ്ങൾക്ക് സാധിക്കും. പതിവായി ഇവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പ് മാറ്റാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

എങ്ങനെ കഴിച്ചു തുടങ്ങാം?

പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങുമ്പോൾ ചെറിയ അളവിൽ ആരംഭിക്കുന്നതാണ് ഉചിതം. ദിവസവും ചെറിയ സ്പൂൺ അല്ലെങ്കിൽ അര കപ്പ് തൈരോ കഴിച്ചു തുടങ്ങാം. കുടലിന് ഇത് ശീലമാകുന്നതിനനുസരിച്ച് അളവ് ക്രമേണ വർദ്ധിപ്പിക്കാം. തുടർച്ചയായി രണ്ടാഴ്ച ഈ ശീലം പിന്തുടരുന്നത് നിങ്ങളുടെ ദഹനത്തിലും ഊർജ്ജസ്വലതയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.

PREV
Read more Articles on
click me!

Recommended Stories

പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാം: ആരോഗ്യകരമായ ജീവിതശൈലിക്ക് അടുക്കളയിൽ വരുത്തേണ്ട 5 മാറ്റങ്ങൾ
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ