
ബാത്‌റൂമിൽ സ്ഥിരമായി പൂപ്പൽ വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ബാത്റൂമിലെ ഈർപ്പമാണ് ഇത്തരത്തിൽ പൂപ്പൽ ഉണ്ടാവാൻ കാരണമാകുന്നത്. ഇത് നിങ്ങൾക്ക് പലതരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. ബാത്‌റൂമിൽ പൂപ്പൽ ഉണ്ടാവുന്നത് തടയാൻ ഈ 5 കാര്യങ്ങൾ മാത്രം നിങ്ങൾ ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് അറിയാം.
എപ്പോഴും ഈർപ്പം ഉണ്ടാവുന്ന ഇടമാണ് ബാത്റൂം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ ബാത്‌റൂമിൽ പെട്ടെന്ന് പൂപ്പൽ ഉണ്ടാവുന്നു. അതിനാൽ തന്നെ പൂപ്പൽ ഉണ്ടാവുന്നതിനെ തടയാൻ ആദ്യം ചെയ്യേണ്ടത് ഈർപ്പം തങ്ങി നിൽക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ്.
ബാത്റൂമിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാത്തതുകൊണ്ടാണ്. എപ്പോഴും അടച്ച് സൂക്ഷിക്കുന്നതുകൊണ്ട് തന്നെ ഉള്ളിലെ വായു പുറത്തേക്ക് പോകുന്നില്ല. എന്നാൽ ഈ സാഹചര്യം ഒഴിവാക്കാൻ എക്സ്ഹോസ്റ്റ് ഫാനിന് സാധിക്കും. ബാത്റൂമിനുള്ളിൽ എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതാണ് ഉചിതം.
3. വെള്ളം ലീക്ക് ചെയ്യുമ്പോൾ
ബാത്റൂമിനുള്ളിൽ ലീക്ക് ഉണ്ടായാലും പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കുകയില്ല. എന്നാൽ വെള്ളം നിരന്തരമായി പോയിക്കൊണ്ടിരിക്കുമ്പോൾ ചുമരിലും മറ്റും വെള്ളമിറങ്ങുകയും ഇത് പൂപ്പൽ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു.
4. വൃത്തിയാക്കാതിരിക്കുമ്പോൾ
ബാത്റൂം ശരിയായ രീതിയിൽ വൃത്തിയാക്കാതിരിക്കുമ്പോൾ ഇത്തരത്തിൽ പൂപ്പൽ ഉണ്ടാവാൻ സാധ്യതയുണ്ട്. ബാത്‌റൂമിൽ ഉപയോഗിക്കുന്ന മാറ്റ്, ഷവർ കർട്ടൻ, മറ്റു വസ്തുക്കൾ തുടങ്ങിയവ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഈർപ്പം തങ്ങി നിൽക്കുകയും, അണുക്കളും പൂപ്പലും ഉണ്ടാവുകയും ചെയ്യുന്നു.