പാവയ്ക്കയിലെ കയ്പ്പ് മാറ്റാൻ ഇതാ 5 അടുക്കള ടിപ്പുകൾ 

Published : May 07, 2025, 11:25 AM ISTUpdated : May 07, 2025, 12:58 PM IST
പാവയ്ക്കയിലെ കയ്പ്പ് മാറ്റാൻ ഇതാ 5 അടുക്കള ടിപ്പുകൾ 

Synopsis

പാവയ്ക്കയുടെ വിത്തിലും ഉൾഭാഗത്തുമാണ് കയ്പ്പ്  കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ളത്. അതിനാൽ തന്നെ ഉപയോഗിക്കുന്നതിന് മുമ്പായി പാവയ്ക്കയിൽ നിന്നും വിത്തുകൾ ഒഴിവാക്കാം.

നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ് പാവയ്ക്ക. എന്നാൽ പാവയ്ക്കയിലെ അസഹനീയമായ കയ്പ്പ് കാരണം പലരും ഇത് കഴിക്കാറില്ല. പാവയ്ക്കയിലെ കയ്പ്പ് മാറ്റാൻ ഇതാ 5 പൊടിക്കൈകൾ. 

ഉപ്പുകൊണ്ടൊരു പരീക്ഷണം 

ഉപ്പ് ഉപയോഗിച്ച് പാവയ്ക്കയിലെ കയ്പ്പ് മാറ്റാൻ സാധിക്കും. പാവയ്ക്കയുടെ തൊലി കളഞ്ഞതിന് ശേഷം കട്ടികുറഞ്ഞ രീതിയിൽ അരിയാം. ഇതിലേക്ക് കുറച്ച് ഉപ്പ് വിതറിയതിന് ശേഷം അരമണിക്കൂർ അങ്ങനെ തന്നെ വെച്ചിരിക്കണം. കുറച്ച് കഴിയുമ്പോൾ പാവയ്ക്കയിൽ നിന്നും വെള്ളം ഇറങ്ങുന്നത് കാണാൻ സാധിക്കും. ഇങ്ങനെ കണ്ടാൽ അതിനർത്ഥം പാവയ്ക്കയിൽ നിന്നും കയ്പ്പ് പോയിട്ടുണ്ടെന്നാണ്. ശേഷം ശുദ്ധമായ വെള്ളത്തിൽ കുറഞ്ഞത് 3 തവണ കഴുകിയെടുക്കണം. 

വിനാഗിരിയും പഞ്ചസാരയും 

കുറച്ച് വിനാഗിരിയെടുത്തതിന് ശേഷം അതിലേക്ക് പാവയ്ക്ക മുക്കിവയ്ക്കാം. പാവയ്ക്കയിലെ കയ്പ്പ് കളയാൻ വിനാഗിരി നല്ലതാണ്. അല്ലെങ്കിൽ, പാത്രത്തിൽ വെള്ളം എടുത്തതിന് ശേഷം ഒരു ടീസ്പൂൺ വിനാഗിരിയും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ഇട്ടുകൊടുക്കണം. അതിലേക്ക് പാവയ്ക്ക മുക്കിവയ്ക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. 

വിത്തുകൾ കളയാം 

പാവയ്ക്കയുടെ വിത്തിലും ഉൾഭാഗത്തുമാണ് കയ്പ്പ്  കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ളത്. അതിനാൽ തന്നെ ഉപയോഗിക്കുന്നതിന് മുമ്പായി പാവയ്ക്കയിൽ നിന്നും വിത്തുകൾ ഒഴിവാക്കാം. ഇങ്ങനെ ചെയ്താൽ രുചിയിൽ വലിയ വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടും. 

തൈര് 

മുറിച്ചുവെച്ച പാവയ്ക്ക തൈരിൽ ഇട്ടുവയ്ക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെക്കണം. തൈരിന്റെ സ്വാഭാവിക അസിഡിറ്റി പാവയ്ക്കയിലെ കയ്പ്പിനെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു. 

സവാള, വെളുത്തുള്ളി

സുഗന്ധവ്യഞ്ജനങ്ങൾ, തക്കാളി, സവാള, വെളുത്തുള്ളി, തൈര് എന്നിവയുടെ കൂടെ പാകം ചെയ്താലും പാവയ്ക്കയിലെ കൈപ്പിനെ ഇല്ലാതാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ പാവയ്ക്കയിലെ ഗുണങ്ങൾ നഷ്ടപ്പെടുകയുമില്ല. 

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്