
ചായ അരിപ്പ ഇല്ലാത്ത അടുക്കള ഉണ്ടാകുമോ? ഇല്ലെന്ന് ഒട്ടും ചിന്തിക്കാതെ തന്നെ പറയാൻ സാധിക്കും. എന്നാൽ ഇത് വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എത്രയൊക്കെ ഉരച്ച് കഴുകിയാലും ഇതിൽ പറ്റിപ്പിടിച്ച ചായക്കറയെ നീക്കം ചെയ്യാൻ സാധിക്കുകയില്ല. ചായ അരിപ്പ നിഷ്പ്രയാസം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് ചായ അരിപ്പയിലെ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. പാത്രത്തിൽ ഒരേ അളവിൽ ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്തതിന് ശേഷം അരിപ്പ മുക്കിവയ്ക്കണം. ഒരു മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി.
2. ചൂട് വെള്ളം
ചായ അരിപ്പയിൽ ചൂട് വെള്ളം ഒഴിക്കണം. കുറച്ച് നേരം വെള്ളം ഒഴിച്ചുകൊണ്ടേയിരിക്കാം. ഇത് അണുക്കളെ നശിപ്പിക്കുകയും പറ്റിപ്പിടിച്ച കറയെ അലിയിക്കുകയും ചെയ്യുന്നു. ശേഷം നന്നായി ഉരച്ച് കഴുകിയാൽ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
3. നാരങ്ങ നീര്
നാരങ്ങ പകുതി മുറിച്ചെടുത്തതിന് ശേഷം അരിപ്പയിലെ കറയുള്ള ഭാഗം നന്നായി ഉരച്ച് കഴുകണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളത്തിൽ കഴുകിയെടുത്താൽ മതി.
4. ബ്രഷും ഡിഷ് സോപ്പും
ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ ചായ അരിപ്പ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രഷ് ഉപയോഗിച്ച നന്നായി ഉരച്ച് കഴുകിയാൽ മതി.