അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ 

Published : May 10, 2025, 05:35 PM IST
അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ 

Synopsis

ഭക്ഷണാവശിഷ്ടങ്ങൾ, മുടികെട്ടുകൾ, സോപ്പ് എന്നിവ അടിഞ്ഞുകൂടുമ്പോഴാണ് ഡ്രെയിൻ അടഞ്ഞുപോകുന്നത്. സിങ്ക് അടഞ്ഞുപോയാൽ ഒരു ദിവസത്തെ ജോലി മുഴുവനും ബുദ്ധിമുട്ടിലാകും.

അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് വെള്ളം പോകാതെ കഷ്ടപ്പെടേണ്ടി വരും. ഭക്ഷണാവശിഷ്ടങ്ങൾ, മുടികെട്ടുകൾ, സോപ്പ് എന്നിവ അടിഞ്ഞുകൂടുമ്പോഴാണ് ഡ്രെയിൻ അടഞ്ഞുപോകുന്നത്. സിങ്ക് അടഞ്ഞുപോയാൽ ഒരു ദിവസത്തെ ജോലി മുഴുവനും ബുദ്ധിമുട്ടിലാകും. അതിനാൽ തന്നെ സിങ്ക് വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അടഞ്ഞുപോയ സിങ്ക് വൃത്തിയാക്കാൻ ഇത്രയേ ചെയ്യാനുള്ളൂ. അവ എന്തൊക്കെയാണെന്ന് അറിയാം. 

ചെറുചൂട് വെള്ളം 

സിങ്കുകൾ അടയാനുള്ള പ്രധാന കാരണം  ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് കൊണ്ടാണ്. മാലിന്യങ്ങൾ അടഞ്ഞുകൂടിയാൽ വെള്ളം പോകുന്നതിന് തടസമാകുന്നു. ഇത് പരിഹരിക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി. ചെറുചൂടുവെള്ളം സിങ്കിലേക്ക് ഒഴിച്ച് കൊടുത്താൽ മാലിന്യങ്ങൾ അലിയുകയും വെള്ളം പോകുന്നതിനുള്ള തടസ്സം മാറി കിട്ടുകയും ചെയ്യുന്നു. 

ബേക്കിംഗ് സോഡയും വിനാഗിരിയും 

ചൂട് വെള്ളം മാത്രമല്ല ബേക്കിംഗ് സോഡ ഉപയോഗിച്ചും അടഞ്ഞുപോയ ഡ്രെയിൻ വൃത്തിയാക്കാൻ സാധിക്കും. പകുതി ബേക്കിംഗ് സോഡ, വിനാഗിരി എന്നിവ ചേർത്ത് ലായനി തയാറാക്കണം. ശേഷം ഈ ലായനി സിങ്കിലേക്ക് ഒഴിച്ച് കൊടുക്കാം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം ചെറുചൂടുവെള്ളം ഒഴിച്ചാൽ അടവ് മാറിക്കിട്ടും. 

ബേക്കിംഗ് സോഡയും ഉപ്പും 

ബേക്കിംഗ് സോഡയും ഉപ്പും ഉപയോഗിച്ച് അഴുക്കുകൾ ഉറഞ്ഞിരിക്കുന്ന അടവുകൾ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ബേക്കിംഗ് സോഡയും ഉപ്പും ഇട്ടതിന് ശേഷം അതിലേക്ക് ചൂട് വെള്ളമൊഴിക്കാം. ശേഷം ലായനി സിങ്കിലേക്ക് ഒഴിച്ച് കൊടുക്കണം. രാത്രിമുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം രാവിലെ വെള്ളമൊഴിച്ച് കഴുകാവുന്നതാണ്. 

ഡ്രെയിൻ ക്ലീനറുകൾ 

ഡ്രെയിൻ ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്